Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightറോഡരികിൽ വാഹനം നിർത്തി...

റോഡരികിൽ വാഹനം നിർത്തി ചരക്കിറക്കുന്നത്​ അപകട​ക്കെണി

text_fields
bookmark_border
റോഡരികിൽ വാഹനം നിർത്തി ചരക്കിറക്കുന്നത്​ അപകട​ക്കെണി
cancel
camera_alt

ഗതാഗതം തടസ്സപ്പെടുത്തി പന്തളം പത്തനംതിട്ട റോഡിൽ കടകളിലേക്ക് സാധനം ഇറക്കുന്ന സിമൻറ് ലോറി

പന്തളം: റോഡരികിൽ വാഹനങ്ങൾ നിർത്തി കടകളിലേക്ക് സാധനസാമഗ്രികൾ ഇറക്കുന്നത് നിത്യ സംഭവമായതോടെ വാഹന അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. പന്തളം-പത്തനംതിട്ട റോഡിൽ ദിവസവും രാവിലെ എട്ടു മുതൽ സാധനസാമഗ്രികൾ കടകളിലേക്ക് ഇറക്കുന്ന കാഴ്ച കാണാം. സിമൻറ് ഉൾപ്പെടെ വലിയ വാഹനങ്ങളിൽ സാധനങ്ങൾ എത്തുമ്പോഴാണ് കുരുക്ക് രൂക്ഷമാകുന്നത്.

സാധനങ്ങൾ ഇറക്കിയശേഷം വാഹനങ്ങൾ തിരിച്ചു പോകുമ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. കഴിഞ്ഞദിവസം പന്തളം ജങ്ഷന് കിഴക്കുവശത്ത് ഒരു കടയിൽ വലിയ ലോറിയിൽനിന്നും സിമൻറ് ഇറക്കുമ്പോൾ മറുഭാഗത്ത് കടന്നുവന്ന കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയിരുന്നു. കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വലിയ ലോറികൾക്ക് സമയപരിധി നൽകി നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truckunloading goods
News Summary - Stopping the vehicle on the roadside and unloading goods is a danger trap
Next Story