രാസവസ്തുക്കൾ അടങ്ങിയ മീൻ വിറ്റാൽ കടുത്ത നടപടി: പ്രോസിക്യൂഷൻ നടപടികളെടുക്കുമെന്ന്
text_fieldsപന്തളം: രാസവസ്തുക്കൾ അടങ്ങിയ മീൻ പിടികൂടിയാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട, കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് സംശയം തോന്നിയാൽ മീൻ വിൽക്കാൻ അനുവദിക്കില്ല. നാല് സാമ്പിളുകളായി തിരിച്ച് ഒരെണ്ണം തിരുവനന്തപുരത്തെ സർക്കാർ അനലിസ്റ്റ് ലാബിലേക്ക് അയക്കും. ഫോർമലിൻ ചേർത്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പ്രോസിക്യൂഷൻ നടപടികളെടുക്കുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരത്തെ പരിശോധന ഫലത്തിൽ തൃപ്തരല്ലെങ്കിൽ പുണെ, മൈസൂരു ലാബുകളിലേക്ക് അയക്കാൻ മറ്റു സാമ്പിളുകളെടുക്കും. പിടിച്ചെടുക്കുന്ന മീൻ വിൽക്കുന്ന കടക്ക് നഗരസഭ കാരണംകാണിക്കൽ നോട്ടിസ് അയക്കും. ജില്ലയിൽ ഇത്തരം പരിശോധന വിരളമാണ്. സമീപ ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി ഇത്തരം മത്സ്യങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. നിലവിൽ ജില്ലയിൽ ഒരിടത്തും പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീൻ പിടികൂടാനുള്ള പരിശോധനകൾ നടന്നില്ല. പരിശോധന കിറ്റിനായി മിക്ക നഗരസഭകളും അപേക്ഷിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.