നായ് ശല്യം രൂക്ഷം: സ്കൂളിൽ പോകാൻ ബാഗുമാത്രം പോരാ; വടിയും കല്ലും കരുതണം
text_fieldsപന്തളം: പുസ്തകവും ബാഗും മാത്രം പോരാ സ്കൂളിൽ പോകാൻ വടിയും കല്ലും കൂടി കരുതണം പന്തളത്തെ വിദ്യാർഥികൾക്ക്. തെരുവുനായ്ക്കളെ പേടിച്ചാണ് വിദ്യാർഥികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര. ദിവസവും രക്ഷിതാക്കൾ വിദ്യാർഥികളെ സ്കൂളിലാക്കാനും വൈകീട്ട് തിരികെ വിളിക്കാനും നിന്നാൽ ജോലിക്ക് പോകാൻ കഴിയാതെ വരും. ഇക്കാര്യം കണക്കിലെടുത്താണ് വിദ്യാർഥികൾ പ്രതിരോധത്തിനായി സ്വന്തം നിലയിൽ മുൻകരുതൽ എടുക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന് പലതവണ പറഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. ഒറ്റക്ക് വരുന്ന സ്ത്രീകളെയും കുട്ടികളെയുമാണ് തെരുവുനായ്ക്കൾ കൂടുതലായി ആക്രമിക്കുന്നത്. ഇത് ഒഴിവാക്കാൻ കൂട്ടംകൂടിയാണ് വിദ്യാർഥികളുടെ യാത്ര. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ നിരവധി പേർക്കാണ് പന്തളത്ത് നായുടെ കടിയേറ്റത്. ഇപ്പോഴും പലരും ചികിത്സയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി കടയ്ക്കാട് മേഖലയിൽ നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.