പരിശോധന തുടരുന്നു; പന്തളത്ത് ആശുപത്രി കാന്‍റീനിലും പഴകിയ ഭക്ഷണം
text_fieldsപന്തളം: വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന തുടരുന്നു. ആശുപത്രി കാന്‍റീൻ ഉൾപ്പെടെ എട്ടോളം കടകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ അച്ചാർ, ദിവസങ്ങളോളം ഉപയോഗിക്കുന്ന എണ്ണകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച രാവിലെ 8.30 മുതലാണ് പരിശോധന ആരംഭിച്ചത്. എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സി.എം. ആശുപത്രിയുടെയും കാന്‍റീനിൽനിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ പന്തളം മണീസ് റസ്റ്റാറന്‍റ്, വേൽമുരുക ഹോട്ടൽ, അമ്മൂസ് കൂൾബാർ, സതി ഹോട്ടൽ, പന്തളം സി.എം. ആശുപത്രി കാന്റീൻ, എൻ.എസ്.എസ് മെഡിക്കൽ മിഷനിലെ ആശുപത്രി കാന്‍റീൻ, ടിഫിൻ ആൻഡ് ടീ ഷോപ്പ് ഇവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു.
എസ്.ആർ ഹോട്ടലിൽനിന്ന് പഴയ അച്ചാറുകളും പഴകിയ എണ്ണകളും പിടിച്ചെടുത്തു. ഭൂരിഭാഗം ഹോട്ടലുകളും വൃത്തിഹീനമായ അടുക്കളയിലാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ നഗരസഭ സെക്രട്ടറി ഇ.വി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പകുമാർ, അസി. ഹെൽത്ത് ഇൻസ്പെക്ടർ ധന്യ മോഹൻ, രാരാരാജ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.