പന്തളം നഗരസഭയുടെ ഓണാഘോഷം ബഹിഷ്കരിച്ച് യു.ഡി.എഫ് കൗൺസിലർമാർ
text_fieldsപന്തളം: നഗരസഭയുടെ ഓണാഘോഷം ബഹിഷ്കരിച്ച് യു.ഡി.എഫ് കൗൺസിലർമാർ.
നഗരസഭ പരിധിയിൽ വഴിവിളക്കുകൾ കത്താത്തതിലും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാൻ തയാറാകാത്തതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ വ്യത്യസ്ത സമരവുമായി നഗരസഭക്ക് മുന്നിൽ എത്തിയത്.
ശനിയാഴ്ച രാവിലെ നഗരസഭ ഓഫിസിന് മുന്നിൽ ഇലയിട്ട് ബൾബും ട്യൂബും വിളമ്പിയായിരുന്നു യു.ഡി.എഫ് കൗൺസിലർമാരുടെ ഉണ്ണാവൃത സമരം അരങ്ങേറിയത്. യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പന്തളം നഗരസഭയിലെ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ഉപദ്രവം ഭയന്ന് ജനം പുറത്തിറങ്ങാൻ മടിക്കുകയാണെന്നും ഓണക്കാലമായിട്ടും തെരുവുവിളക്ക് കത്തിക്കാൻ നടപടിയുണ്ടായില്ലെന്നും യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. പന്തളത്തെ റോഡുകളെല്ലാം കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസ്സഹമായ സ്ഥിതിയിലാണെന്നും ചെയർപേഴ്സൻ രാജിവെക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.