അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നു
text_fieldsപന്തളം: തോരാത്ത പെരുമഴ; അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളും കൈത്തോടുകളും മറ്റും കിഴക്കൻ വെള്ളത്തിന്‍റെ വരവോടെ നിറഞ്ഞൊഴുകുകയാണ്.
അച്ചൻകോവിലാറ്റിലെ അപകടനില കേന്ദ്രസർക്കാർ സ്ഥാപിച്ചിരിക്കുന്ന തുമ്പമണ്ണിലെ കേന്ദ്രത്തിൽ 2018 ൽ സ്കെയിലിൽ 10 രേഖപ്പെടുത്തിയപ്പോൾ പ്രളയമാണ് ഉണ്ടായത്.
ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് 9.85 ആണ്. സ്കെയിലിൽ ഒമ്പത് രേഖപ്പെടുത്തുമ്പോൾ തന്നെ പ്രദേശങ്ങളിൽ വെള്ളം വരാറുണ്ട്. ഇപ്പോൾ അപകടാവസ്ഥയിൽ അല്ലെങ്കിലും അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രികളിൽ കനത്ത മഴയില്‍ ജലനിരപ്പ് നേരിയതോതിൽ ഉയരുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന ജാഗ്രത നിർദേശം നൽകിയതോടെ റവന്യൂ വകുപ്പും സജ്ജരായിരിക്കുകയാണ്. കനത്ത ജാഗ്രത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട് വ്യാപകമായി കൃഷി നാശം ഉണ്ടായിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. മഴ ശക്തി പ്രാപിച്ചതോടെ എം.സി റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.