സർക്കാർ സ്ഥാപനങ്ങളിൽ മോഷണം; 31,500 രൂപയും കാമറയും കവർന്നു
text_fieldsപന്തളം: പന്തളത്ത് മൂന്നിടങ്ങളിൽ നടന്ന മോഷണങ്ങളിൽ 31,500 രൂപയും 50,000 രൂപ വിലയുള്ള ഒരു ഡിജിറ്റൽ കാമറയും കവർന്നു. പന്തളം സബ് രജിസ്ട്രാർ ഓഫിസ്, എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂൾ, എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. സബ് രജിസ്ട്രാർ ഓഫിസിെൻറ മുൻവശത്തെ ഗ്രില്ലും വാതിലും തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശയുടെ തട്ടുതകർത്ത് 18,000 രൂപയും അലമാരയിൽനിന്ന് ഡിജിറ്റൽ കാമറയും മോഷ്ടിച്ചു. സ്ട്രോങ് റൂമിെൻറ പൂട്ടുതകർത്ത് രേഖകൾ വലിച്ചുവാരിയിട്ടെങ്കിലും ഒന്നും കൊണ്ടുപോയിട്ടില്ല.
എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ പ്രഥമാധ്യാപികയുടെ ഓഫിസ് മുറിയുടെ രണ്ടു താഴുകളും പൂട്ടും പൊളിച്ചാണ് മേശയിൽനിന്ന് 13,500 രൂപ കവർന്നത്. തിങ്കളാഴ്ച സ്കൂളിലെത്തിയ അധ്യാപിക മറന്നുെവച്ച പണമായിരുന്നു മേശയിൽ സൂക്ഷിച്ചിരുന്നത്. അലമാരകളെല്ലാം തുറന്നുവാരിവലിച്ചിട്ടിരുന്നെങ്കിലും മറ്റൊന്നും കൊണ്ടുപോയിട്ടില്ല.
തൊട്ടടുത്ത ബോയ്സ് ഹൈസ്കൂളിലും പ്രഥമാധ്യാപികയുടെ ഓഫിസ് മുറിയുടെ വാതിലിെൻറ പൂട്ടുകൾ തകർത്താണ് അകത്തു കയറിയത്. ഇവിടെയും മേശയുടെയും അലമാരകളുടെയും പൂട്ടുകൾ തകർത്ത് രേഖകൾ വാരിവലിച്ചിട്ടു.
ആംപ്ലിഫയർ, കമ്പ്യൂട്ടർ മുതലായ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല. വനിതകൾ ഉപയോഗിക്കുന്നതരം രണ്ട് ഒഴിഞ്ഞ പഴ്സുകൾ ഇവിടെ ഉപേക്ഷിച്ചിരുന്നു. പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മൂന്നിടത്തുനിന്ന് തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.