പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ല
text_fieldsപന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലക്കുന്നു. ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി പേരാണ് ചികിത്സതേടി പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത് പലരും ഡോക്ടർ ഇല്ല എന്ന കാരണത്താൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ദിവസേന നൂറുകണക്കിന് ഒ.പിയുള്ള പ്രധാന കുടുംബാരോഗ്യ കേന്ദ്രമാണ് പന്തളം. രണ്ട് ഡോക്ടർമാരിൽ ഒരാൾ അവധിയിലാണെന്നാണ് അധികൃതരുടെ വിശദീകരണം.
ആശുപത്രി ജീവനക്കാർ കൃത്യമായി എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശബരിമല തീർഥാടകന് കാലിന് മുറിവേറ്റിരുന്നു. മുറിവ് കെട്ടിവെച്ച് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. ദിവസവും വൈകീട്ട് നാലുവരെ ഒ.പി പ്രവർത്തിക്കേണ്ട ആശുപത്രിയിൽ മിക്ക ദിവസങ്ങളിലും ഉച്ചക്കു ശേഷം ആളൊഴിഞ്ഞ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.