പന്തളത്തെ മുക്കിയ മഹാപ്രളയത്തിന് ഇന്ന് അഞ്ചാണ്ട്
text_fieldsപന്തളം: 2018 ൽ പന്തളത്തെ മുക്കിയ മഹാപ്രളയത്തിന് വ്യാഴാഴ്ച അഞ്ചുവർഷം പൂർത്തിയാകും. ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും പന്തളത്തെ പൂർണമായും വെള്ളത്തിൽ മുക്കി. ആഗസ്റ്റ് 15ന് കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടായെങ്കിലും പന്തളത്തെ കാര്യമായി ബാധിച്ചില്ല. പിന്നീട് 16 പുലർച്ച മുതൽ അച്ചൻകോവിലാറ് കരകവിഞ്ഞ് പന്തളം ജങ്ഷനിലേക്ക് പുഴ പോലെ ഒഴുകുകയായിരുന്നു.
സർക്കാർ സംവിധാനങ്ങൾ എല്ലാം പകച്ചുനിന്ന വെള്ളപ്പൊക്കം ഇപ്പോഴും ഭീതിയോടെയാണ് പലരും ഓർത്തെടുക്കുന്നത്. സമീപത്തെ പമ്പയാർ കരകവിഞ്ഞ് അച്ചൻകോവിലാറുമായി സംഗമിച്ചതോടുകൂടിയാണ് പന്തളം മേഖലയെ വെള്ളം വിഴുങ്ങിയത്. എം.സി റോഡിൽ പന്തളം ടൗണിലൂടെ മത്സ്യബന്ധന ബോട്ടുകൾ രക്ഷാപ്രവർത്തനം നടത്തി നിരവധി ജീവനുകൾ രക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.