കുടശ്ശനാട് പുഞ്ച ടൂറിസത്തിെൻറ ഭാഗമാക്കാൻ ടൂറിസം പ്രമോഷൻ കൗൺസിൽ
text_fieldsപന്തളം: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിർത്തി പങ്കിടുന്ന കുടശ്ശനാട്-പടനിലം റോഡിൽ പുഞ്ചയുടെ കാഴ്ചഭംഗി ഗ്രാമീണ ടൂറിസത്തിെൻറ ഭാഗമാക്കാനുള്ള സാധ്യത തേടി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പ്രാഥമികപഠനം നടത്തുന്നു.
ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ഏജൻസിയെ സമഗ്ര പഠനത്തിന് ചുമതലപ്പെടുത്താനാണ് ഡി.ടി.പി.സിയുടെ തീരുമാനം. ഇവിടുത്തെ ടൂറിസം പദ്ധതി നേരേത്ത രണ്ടുതവണ സംസ്ഥാന ബജറ്റുകളിൽ ഇടം ലഭിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പദ്ധതിക്ക് ഫണ്ട് ലഭിക്കുക പ്രയാസകരമാകുമെന്ന വിലയിരുത്തലിലാണ് ഡി.ടി.പി.സി കൗൺസിലിെൻറ സ്വന്തം ഫണ്ടിൽനിന്ന് ലഭിക്കാവുന്ന തുക വിനിയോഗിച്ച് സാധ്യമാകുന്ന വികസനപ്രവർത്തനം നടത്താൻ ഇപ്പോഴത്തെ ആലോചന. റോഡിെൻറ ഇരുവശത്തെയും വിശാല കരിങ്ങാലി പുഞ്ച കാണാൻ ഇപ്പോൾതന്നെ നല്ല തിരക്കാണ്. ഞായറാഴ്ചകളിൽ മറ്റ് ജില്ലകളിൽനിന്നും വാഹനങ്ങളിൽ ഇവിടുത്തെ കാഴ്ചഭംഗി കാണാൻ സന്ദർശകർ എത്തുന്നുണ്ട്.
ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡി.ടി.പി.സി ഗ്രാമീണ ടൂറിസം പദ്ധതിയുടെ സാധ്യത തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.