ചികിത്സ വൈകിയെന്ന്; ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
text_fieldsപന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചു വയസ്സുകാരനായ മകന്റെ ചികിത്സ വൈകിയെന്ന് ആരോപിച്ച് യുവാവ് ഡോക്ടറെ കൈയേറ്റം ചെയ്തു. സംഭവത്തിൽ കുളനട മാന്തുക അരുൺ നിവാസിൽ അരുണാണ് (42) അറസ്റ്റിലായത്.
കാറും പിക്അപ് വാനും കൂട്ടിയിടിച്ച് അരുണിന്റെ മകൻ അമര്ജിത്തിന് പരിക്കേറ്റിരുന്നു. അമര്ജിത്തുമായി പന്തളം സി.എം ആശുപത്രിയിൽ എത്തിയ അരുൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സുമ മോനി മാത്യുവിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
കാറിൽ അരുണിനൊപ്പം ഭാര്യയും മറ്റു രണ്ടുമക്കളും ഉണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കേറ്റിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.