വീടിനുചുറ്റും ഭീഷണിയായി മരങ്ങൾ; മുറിക്കാൻ പൊന്നമ്മ മുട്ടാത്ത വാതിലുകളില്ല
text_fieldsപന്തളം: വീടിന് അരികിലെ മരങ്ങൾ മുറിച്ചുമാറ്റാൻ പൊന്നമ്മ ബേബി ഒരുവർഷമായി അധികാരികൾക്ക് മുന്നിൽ അപേക്ഷയുമായി ഓഫിസുകൾ കയറിയിറങ്ങുന്നു. കുളനട ചാമക്കണ്ടത്തിൽ പൊന്നമ്മ ബേബിയാണ് പഞ്ചായത്തിലടക്കം പരാതിയുമായി നടക്കുന്നത്.
അയൽവാസിയായ നെടിയകാലയിൽ ഷെറിൻ ശാമുവേലിന്റെ ഉടമസ്ഥതയിലുള്ള മരങ്ങളാണ് പൊന്നമ്മ ബേബിയുടെ വീടരികിലേക്ക് ചാഞ്ഞുനിൽക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റാൻ പൊന്നമ്മ ബേബി വനിത കമീഷനെവരെ സമീപിച്ചു.
കഴിഞ്ഞവർഷമാണ് പരാതി നൽകിയത് പരാതിയെ തുടർന്ന് ഒരു വാകമരം മാത്രം മുറിച്ചുമാറ്റി.
അയൽവാസികൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നില്ല വിദേശത്തായതിനാൽ ബന്ധുക്കളാണ്. ഷെറിൻ ശാമുവലിന്റെ വീട്ടുകാര്യങ്ങൾ നോക്കുന്നത്. ആൾത്താമസമില്ലാത്ത വീടിന്റെ ഒരുഭാഗം മുഴുവനും വൻമരങ്ങളാണ്. നിരവധി തവണ കുളനട പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കാലവർഷം ശക്തിപ്പെട്ടതോടെ വയോധികയായ പൊന്നമ്മ ബേബിയും കുടുംബവും ഭയന്നാണ് വീട്ടിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.