62ാം വയസ്സിൽ കഥകളി അരങ്ങേറ്റത്തിന് വേണുഗോപാൽ
text_fieldsപന്തളം: 62ാം വയസ്സിലും വേണുഗോപാൽ പഠനത്തിലാണ്. കഥകളി എന്ന കലയിൽ അരങ്ങേറാനുള്ള തീവ്രപരിശീലനത്തിലാണ് പന്തളം പെരുംപുളിക്കൽ പേഴുംകാട്ടിൽ വീട്ടിലെ ജി വേണുഗോപാലൻ നായർ.
കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിലെ കഥകളി സംഘത്തിലെ മുതിർന്ന കലാകാരനാണ് വേണുഗോപാൽ. ഈ മാസം അവസാനം ആണ് അരങ്ങേറ്റം നടക്കുക. ചിട്ടയായ പരിശീലനം ആണ് നടക്കുന്നത്. പ്രശസ്ത കഥകളി കലാകാരൻ പന്തളം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശീലനം. ക്ലാസ് മുടക്കാതെ കൈ മെയ് മറന്നുള്ള പരിശീലനത്തിലാണ് ഓരോരുത്തരും. കൂടെയുള്ളവരെല്ലാം കൊച്ചുകുട്ടികൾ ആണ്. അത് കൊണ്ട് തന്നെ അവർക്കൊപ്പം പഠിച്ചെടുക്കാൻ നല്ല മെയ് വഴക്കം ആവശ്യമാണ്.
ഭാഗവത പാരായണവും കലാപ്രവർത്തനങ്ങളും ഒക്കെ ആണ് വേണുഗോപാലിന്റെ ജീവിതം. ഓമനയാണ് ഭാര്യ. കഥകളിയോടുള്ള വേണുഗോപാലിന്റെ താൽപര്യം വലുതാണെന്നും നന്നായി പരിശീലിക്കുന്നുണ്ടെന്നും പരിശീലകൻ പന്തളം ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒപ്പം പഠിക്കുന്ന ചേട്ടനെ പറ്റി പരിശീലനത്തിൽ എത്തുന്ന കുട്ടികൾക്കും വലിയ മതിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.