തിങ്ങിനിറഞ്ഞ് മാലിന്യം; ഒഴുക്കു നിലച്ച് പന്തളം കുറുന്തോട്ടയം തോട്
text_fieldsപന്തളം: പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞതോടെ പന്തളം കുറുന്തോട്ടയും തോട് മലിനപ്പെട്ടു. മാവര പാറയിൽനിന്ന് തുടങ്ങി കടയ്ക്കാട് പന്തളം ജങ്ഷന് സമീപത്തിലൂടെ ഒഴുകി ചേരിയ്ക്കലിൽ അവസാനിക്കുന്ന കുറുന്തോട്ടയും തോടിനാണ് ഈ ദയനീയാവസ്ഥ. തോടിന്റെ ഇരുകരയും പലരും കൈയേറി കെട്ടിടങ്ങൾ നിർമിച്ചിരിക്കുകയാണ്.
വീതി കുറഞ്ഞ തോട്ടിൽ ഇപ്പോൾ ഒഴുക്കില്ല. ഒരുകാലത്ത് കുളിക്കാൻ വരെ ഉപയോഗിച്ചിരുന്ന തോടാണ് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്നത്. ഇവിടങ്ങളിൽ മാലിന്യം തള്ളിയതിനെ തുടർന്നാണ് ഒഴുക്കു നിലച്ചത്. തോട് കടന്നുപോകുന്നതിന്റെ ഇരു കരയിലുമായി ഒട്ടേറെ വീടുകളുണ്ട്. മഴക്കാലത്ത് പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തോട് നിർമിച്ചത്.
അടുത്ത കാലത്താണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത് രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. ഒഴുക്കുനിലച്ചതോടെ തോട്ടിൽ ഉയർന്ന വെള്ളവും മാലിന്യവും പരിസരത്തെ വീടുകളിലേക്കും കരകവിഞ്ഞ് എത്തി. തോട് കടന്നുപോകുന്ന വശങ്ങളിലെ ഏതാനും വീട്ടുകാർക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. ഇത്രയും ഗൗരവമായ സാഹചര്യത്തെക്കുറിച്ച് നഗരസഭ അധികൃതരോട് ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.