വയനാടിന് കൈത്താങ്ങ്; ഏഴാംക്ലാസുകാരിയും അനിയത്തിയും സ്വരൂപിച്ച് നൽകിയത് 1600 രൂപ
text_fieldsപന്തളം: വയനാടിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴാം ക്ലാസുകാരിയും അനിയത്തി കുട്ടിയും സ്വരൂപിച്ച 1600 രൂപ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത മാതൃകയായി.
കിട്ടുന്ന പൈസകൾ സ്വരൂപിച്ച് ഓണത്തിന് കിളികളെ വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന 1600 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തത്. പന്തളം, കുളനട, പാർവതി മന്ദിരത്തിൽ രഞ്ജിത്ത് - ശരണ്യ ദമ്പതികളുടെ മക്കളായ ചെന്നീർക്കര കേന്ദ്ര വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മിഥില രഞ്ജിത്തും അംഗൻവാടി വിദ്യാർഥിനി മാധവിയും സ്വരൂപിച്ചുവെച്ച പണമാണ് ഗൂഗിൾ പേ വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തത്.
കഴിഞ്ഞ നാല് ദിവസമായി കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തയിൽ വയനാട്ടിലെ ദുരന്ത അവസ്ഥ കണ്ടിട്ടാണ്. മിഥില അച്ഛനോട് ഞങ്ങളുടെ ൈകയിലുള്ള പണം മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കാൻ അച്ഛൻ രഞ്ജിത്തിനോട് ഇരുവരും ആവശ്യപ്പെടുകയായിരുന്നു. ആർട്ടിസ്റ്റ് കൂടിയാണ് മിഥില, വരുന്ന ഓണത്തിന് കിളിക്കൂടും കിളിയും വാങ്ങണം എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ കുറെ നാളുകളായി സ്വരൂപിച്ച പണമാണ് അച്ഛൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.