വേനൽ കടുത്തു; കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലേക്ക്
text_fieldsപന്തളം: വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നത് ഗ്രാമീണ നിവാസികളുടെ ഉറക്കം കെടുത്തുന്നു. പന്തളം തെക്കേക്കര, കുളനട, തുമ്പമൺ എന്നി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തുകളിലായി ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. രാത്രികാലങ്ങളിൽ കാട്ടുപന്നി വീടുകയറി ആക്രമിക്കുന്ന സംഭവംവരെ ഉണ്ടായിട്ടുണ്ട്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കടയക്കാട് ചാണാതടത്തിൽ യാസീൻ റാവുത്തരെ ആക്രമിച്ചത് കഴിഞ്ഞ മാസമാണ്. ഇതോടൊപ്പം മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം ഗ്രാമ പ്രദേശത്ത് രൂക്ഷമാണ്.
കാപ്പിക്കുരുവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കുരങ്ങനും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നു. കാട്ടുപന്നികളെ വെടിെവച്ചുകൊല്ലാനുള്ള അപേക്ഷ ഡി.എഫ്.ഒയുടെ ഫയലിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രത സമിതികൾ കൂടിയെങ്കിലും വെടി വെക്കാനുള്ള ഉത്തരവ് മാത്രം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.