കടയിൽനിന്ന് പണം അപഹരിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപന്തളം: സാധനം വാങ്ങാനെന്ന എന്ന വ്യാജേന കടയിലെത്തി പണം അപഹരിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ സ്വദേശി, അമ്പലപ്പുഴ ഹെൽത്ത് സെൻറിന് സമീപം വാടകക്ക് താമസിക്കുന്ന ശ്യാംകുമാറി (32)നെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കടയക്കാട് ജങ് ഷനിൽ കെ.ആർ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഷെരീഫ ബീവിയുടെ പണം അടങ്ങിയ ബാഗാണ് അപഹരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടുകൂടി കാറിൽ കടയിൽ എത്തിയ യുവാവ് 15 മുഴം കയർ ആവശ്യപ്പെട്ടു.
കയർ എടുക്കുന്നതിനിടെ ചില്ലറ ആവശ്യപ്പെട്ട യുവാവ് കട ഉടമയുടെ ശ്രദ്ധ മാറ്റിയ ശേഷം പണം അടങ്ങിയ ബാഗുമായി മുങ്ങുകയായിരുന്നു. വൈകുേന്നരം കടയിൽ എത്തിയ മകൻ ഷെമീർ പന്തളം പൊലീസിൽ പരാതി നൽകി. സമീപത്തെ കടയിലെ സി.സി ടി.വിയിൽ കാറിെൻറ നമ്പർ പതിഞ്ഞതിനെ തുടർന്ന് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ േനതൃത്വത്തിലെ സംഘം അമ്പലപ്പുഴയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകുേന്നരം സമാന രീതിയിൽ ബൈക്കിൽ എത്തിയ ഒരാൾ 50 മീറ്റർ അകലെയുള്ള ഫസീലയുടെ മാടക്കടയിൽനിന്ന് പണം അപഹരിച്ചിരുന്നു. എന്നാൽ, ഫസീല പരാതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.