പന്തളം നഗരസഭ കെട്ടിടത്തിൽ അധികാരികൾ അറിയാതെ നിർമാണം തകൃതി
text_fieldsപന്തളം: അധികാരികൾ അറിയാതെ നഗരസഭ കെട്ടിടത്തിൽ അനധികൃത നിർമാണം. നഗരസഭ ഓഫിസിന്റെ മുകളിലത്തെ നിലയിൽ കെട്ടിടത്തിന്റെ മധ്യഭാഗം രണ്ടിടം വെട്ടിപ്പൊളിച്ചതായി കണ്ടെത്തി.
ഭിത്തി തുരന്ന് വാതിലുകൾ നിർമിക്കുകയാണ്. പദ്ധതിയിലില്ലാത്തതാണ് ഇൗ നിർമാണമെന്ന് അധികൃതർ പറഞ്ഞു. ഇൗ നിർമാണത്തെ കുറിച്ച് അറിയില്ലെന്ന് കൗൺസിലർ പറഞ്ഞു. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനും അറിവില്ല. കെട്ടിട നിർമാണത്തെക്കുറിച്ച് അന്വേഷിക്കൻ നഗരസഭ എ.ഇക്ക് നിർദേശം നൽകിയതായി സൂപ്രണ്ട് ആർ. രേഖ പറഞ്ഞു.
മുനിസിപ്പൽ കൗൺസിലോ ഉദ്യോഗസ്ഥരോ അറിയാതെ മുനിസിപ്പൽ കെട്ടിടം തുരക്കാൻ നിർദേശം നൽകിയവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.