മണൽ വാരലുകാരനോട് പിരിവ്; സി.പി.എം നേതാവിനെതിരെ പാർട്ടി നടപടിക്ക് സാധ്യത
text_fieldsപത്തനംതിട്ട: പാര്‍ട്ടി സെക്രട്ടറിയുടെ ജനകീയ പ്രതിരോധ ജാഥക്ക് 15,000 രൂപ സംഭാവന ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യത.
പമ്പ നദിയിൽനിന്ന് അനധികൃതമായി മണല്‍ വാരുന്നവരോട് സി.പി.എം തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. പാർട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ അടുത്ത ദിവസം ലോക്കൽകമ്മിറ്റി ചേർന്ന് വിഷയം ചെയ്യും. അരുൺ മാത്യു നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥയെ പൊതുജനമധ്യത്തിൽ പരിഹസിക്കുന്ന സംഭവമായി ബ്രാഞ്ച് സെക്രട്ടറിയുടെ സമീപനം ഇടയാക്കിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ജാഥ പത്തനംതിട്ട ജില്ല പര്യടനത്തിന് എത്തുമ്പോൾ സമ്മേളനത്തിന് പ്രവർത്തകരുമായി പോകാൻ ബസിന് നൽകാൻ 15,000 രൂപയാണ് തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു മണൽ വാരലുകാരനോട് ആവശ്യപ്പെടുന്നത്. 3000 രൂപ തരാമെന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന മണല്‍ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചു തരാമെന്ന് അരുൺ ഭീഷണിപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.