Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാർട്ടി ചിഹ്നം...

പാർട്ടി ചിഹ്നം ലീഗിനുവേണ്ടി റദ്ദാക്കാൻ ആവശ്യപ്പെട്ടതിൽ കോൺഗ്രസിൽ പ്രതിഷേധം

text_fields
bookmark_border
പാർട്ടി ചിഹ്നം ലീഗിനുവേണ്ടി റദ്ദാക്കാൻ ആവശ്യപ്പെട്ടതിൽ കോൺഗ്രസിൽ പ്രതിഷേധം
cancel

അ​ടൂ​ർ: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​വ​ദി​ച്ച പാ​ർ​ട്ടി ചി​ഹ്നം മു​സ്​​ലിം ലീ​ഗി​നു​വേ​ണ്ടി റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നെ​തി​രെ പ്ര​തി​ഷേ​ധം പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ​ഴ​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ക​മ​റു​ദ്ദീ​ൻ മു​ണ്ടു​ത​റ​യി​ൽ സ്ഥാ​നം രാ​ജി​െ​വ​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ​പേ​ർ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ക്കു​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ള്ളി​ക്ക​ലി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യേ​ക്കാ​വു​ന്ന മു​ന്നേ​റ്റ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് സം​ഭ​വ​ങ്ങ​ൾ. പ്ര​ചാ​ര​ണ​രം​ഗ​ത്ത് മു​ന്നേ​റി​യ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷീ​ന ഫാ​ത്തി​മ​ക്ക് കൈ​പ്പ​ത്തി ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഔ​ദ്യോ​ഗി​ക ശി​പാ​ർ​ശ​ക്ക​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ർ​ജ് ന​വം​ബ​ർ 19ന് ​വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​കി​യി​രു​ന്നു.

പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ലെ​ത്തി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ചി​ഹ്നം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് അ​റി​യി​ച്ചു. ന​ൽ​കി​യ ശി​പാ​ർ​ശ​ക്ക​ത്ത് വ​ര​ണാ​ധി​കാ​രി​യു​ടെ കൈ​യി​ൽ​നി​ന്ന്​ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി'​ക്യാ​ൻ​സ​ൽ' എ​ന്ന് എ​ഴു​തു​ക​യും ചെ​യ്തു.

ഷീ​ന ഫാ​ത്തി​മ മ​ത്സ​ര​രം​ഗ​ത്ത് തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​വി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഈ ​സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യി.

യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​െ​വ​ൻ​ഷ​നി​ൽ വെ​ച്ച് യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​നാ​ണ് ഷീ​ന ഫാ​ത്തി​മ​യു​ടെ പേ​ര്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​നു​ശേ​ഷം ര​ണ്ടു​ത​വ​ണ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ഉ​ൾ​െ​പ്പ​ടെ ന​ട​ത്തു​ക​യും പോ​സ്​​റ്റ​ർ, അ​ഭ്യ​ർ​ഥ​ന ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ അ​ച്ച​ടി​ക്കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് സീ​റ്റ് മു​സ്​​ലിം ലീ​ഗി​നാ​ണെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള പ്ര​ദേ​ശ​മാ​ണ് പ​ഴ​കു​ളം. 2015ൽ ​മാ​ത്ര​മാ​ണ് ഈ ​വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepathanamthittacongresspanchayat election 2020
News Summary - party symbol not allowed because of muslim league protest in pathanamthotta congress
Next Story