പത്തനംതിട്ട നഗരത്തെ മാലിന്യമുക്തമാക്കാൻ പദ്ധതി
text_fieldsപത്തനംതിട്ട: നഗരത്തെ മാലിന്യമുക്തമാക്കുന്നതിെൻറ തുടക്കമെന്നോണം ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന അഞ്ചു വാർഡുകളെ പൈലറ്റ് വാർഡുകളായി പ്രഖ്യാപിച്ചുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 2, 9, 11,16, 29 വാർഡുകളെയാണ് തെരഞ്ഞടുത്തത്.
11ാം വാർഡായ പേട്ട നോർത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭയിൽ മാലിന്യസംസ്കരണത്തിനായി പ്ലാൻറ് നിർമിക്കുക എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ഉറവിടത്തിൽ തന്നെ ജൈവമാലിന്യം സംസ്കരിക്കുന്ന പദ്ധതിക്ക് പ്രാധാന്യം നൽകിയിട്ടുള്ളത്.
ജൈവേതര മാലിന്യം ഉറവിടത്തിൽനിന്ന് ശേഖരിക്കുകയും ചെയ്യും. വീടുകളിൽ തീരെസ്ഥലമില്ലാത്തവർക്കായി നാല് തുമ്പൂർമൂഴി പ്ലാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യം ശേഖരിക്കുന്നതിനായി ഹരിത കർമസേന രൂപവത്കരിച്ചിട്ടുണ്ട്. നഗരത്തെ മാലിന്യമുക്തമാക്കുന്നതിെൻറ പ്രവർത്തനം 11ാം വാർഡിൽ ഹരിത കർമസേനയുടെ സേവന പത്രിക വാർഡ് കൗൺസിലർ റോസ്ലിൻ സന്തോഷിന് നൽകി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, ഡി.പി.സി അംഗം പി.കെ. അനീഷ്, കൗൺസിലർ അഡ്വ. റോഷൻ നായർ, സെക്രട്ടറി ഷെർളാ ബീഗം, ബാബുകുമാർ, ബിനു ജോർജ്, ഗംഗാദേവി പിള്ള, സ്കറിയ ലിവിങ്സൺ, ക്രിസ്റ്റഫർ എന്നിവർ പെങ്കടുത്തു. തുടർന്ന് ചെയർമാെൻറയും കൗൺസിലറുടെയും നേതൃത്വത്തിൽ 30 വീടുകൾ സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചു.
സ്ഥലമുള്ളവർ വീടുകളിൽ അവരുടെ കൃഷിയിടങ്ങളിൽ തന്നെ മാലിന്യ സംസ്കരണം നടത്തേണ്ടതുണ്ട്. അല്ലാത്തവർക്ക് റിങ് കമ്പോസ്റ്റ് യൂനിറ്റ് അല്ലെങ്കിൽ ബയോബിന്നുകൾ നൽകും. വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കാൻ മാസത്തിൽ 300 രൂപ നൽകണം. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ വസ്തുക്കൾ മാത്രം ശേഖരിക്കുന്നതിന് 60 രൂപയാണ് ഫീസ്. ഹരിതകർമസേന മാസത്തിലൊരിക്കൽ വീടുകളിൽ എത്തി ഇവ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.