പത്തനംതിട്ട ജില്ല വികസന സമിതിവെള്ളക്കെട്ട് പരിഹരിക്കണം -മാത്യു ടി. തോമസ് എം.എൽ.എ
text_fieldsപത്തനംതിട്ട: കടപ്ര എസ്.എന്‍ ആശുപത്രി, പുളിക്കീഴ് ജങ്ഷന് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താല്‍ക്കാലികമായി വെള്ളക്കെട്ട് പരിഹരിച്ചിട്ടുണ്ട്. തിരുവല്ല ദീപ ജങ്ഷനില്‍ കലുങ്ക് പണിയുന്നിടത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്ന കാര്യം പരിശോധിക്കണം. തിരുവല്ല ബൈപാസിലെ ഗ്രീന്‍ സിഗ്നല്‍ ലൈറ്റിന്റെ സമയം കൂട്ടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കർഷകർക്ക് സഹായം നൽകണം -എം.പി
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ ആവശ്യപ്പെട്ടു. പമ്പ ത്രിവേണിയില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കണം. തിരക്കുള്ളപ്പോള്‍ സ്വാമി അയ്യപ്പന് റോഡിലൂടെ ട്രാക്ടറുകള്‍ പോകുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെമ്പാടും നടപ്പാതകള്‍ കൈയേറി കച്ചവടം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും റോഡിന്റെ ഇരുവശത്തുമായി കാട് വളര്‍ന്നു നില്‍ക്കുന്നത് അപകടമുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുകുന്നതിനെതിരെ ഗൗരവമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കലക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. രാധാകൃഷ്ണന്, ജില്ല പ്ലാനിങ് ഓഫിസര്‍ എസ്. മായ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വെച്ചൂച്ചിറ-നാറാണംമൂഴി റൂട്ടിൽ കെ.എസ്.ആര്.ടി.സി വേണം -പ്രമോദ് നാരായണ്‍ എം.എല്‍.എ
വെച്ചൂച്ചിറ-നാറാണംമൂഴി ഭാഗത്തേക്ക് കെ.എസ്.ആര്.ടി.സി ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുരുമ്പന്മൂഴിയിലെ മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ട അഞ്ചുകുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 17ന് മുമ്പ് ഉണ്ടാകണം. ബഥനിമല, ബിമ്മരം കോളനി തുടങ്ങിയ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം. ജില്ല ഹോമിയോ ആശുപത്രിയില്‍ ലാബ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.