പത്തനംതിട്ട ജില്ല ആസ്ഥാനത്തെ മേൽപാലം സർവിസ് റോഡ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്ത് അബാന്‍ ജങ്ഷൻ മേൽപാലത്തിന് സമീപത്തെ നിർദിഷ്ട സര്‍വിസ് റോഡിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം വരുന്നു. ഭൂവുടമകളില്‍നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള ചര്‍ച്ച ഉടൻ നടത്തും. പാലത്തിന്റെ രണ്ടു സ്പാനുകൾ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റാനുള്ള പണം കിഫ്ബിയില്‍നിന്ന് രണ്ടു ദിവസത്തിനകം ലഭ്യമാകും. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് ജില്ല ആസ്ഥാനത്തെ ആദ്യ മേൽപാലം നിര്‍മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാൻ മേൽപാലത്തിന്റെ നിര്‍മാണച്ചുമതല. മേൽപാലം യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് മേൽപാല നിർമാണ തൊഴിലാളികളായ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, അവധിക്ക് പോകാതെ ഇവിടെത്തന്നെ തുടര്‍ന്ന തൊഴിലാളികൾക്ക് സ്ഥലം സന്ദർശിച്ച മന്ത്രി വീണ ജോര്‍ജ് ദീപാവലി ആശംസ നേര്‍ന്നു മധുരം പങ്കുവെച്ചു. കെ.ആര്.എഫ്.ബി അസി. എക്സി. എൻജിനീയര്‍മാരായ അനൂപ് ജോയ്, ബിജി തോമസ് എന്നിവരും ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.