Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pathanamthitta ksrtc bus terminal
cancel
camera_alt

ക​ട​മു​റി​ക​ൾ ​ ലേ​ല​ത്തി​ൽ പി​ടി​ച്ച​വ​ർ പ​ത്ത​നം​തി​ട്ട കെ.എ​സ്.​ആ​ർ.ടി.സി സ്റ്റാ​ൻഡി​ൽ ശ​നി​യാ​ഴ്ച ന​ട​ത്തി​യ ധ​ർ​ണ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ.​എ​സ്.​​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ലെ ക​ട​മു​റി​ക​ൾ ​ ലേ​ല​ത്തി​ൽ പി​ടി​ച്ച വ്യാ​പാ​രി​ക​ൾ ഏ​ഴു​വ​ർ​ഷ​മാ​യി ന​ട്ടം തി​രി​യു​ന്നു. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ ഇ​തു​വ​രെ ക​ട​മു​റി​ക​ളി​ൽ ക​ച്ച​വ​ടം ആ​രം​ഭി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്വ​രു​ക്കൂ​ട്ടി​യ സ​മ്പാ​ദ്യം ഉ​പ​യോ​ഗി​ച്ചും പ​ലി​ശ​ക്ക്​ പ​ണ​മെ​ടു​ത്തു​മാ​ണ്​ എ​ല്ലാ​വ​രും ക​ട​മു​റി ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ മൂ​ന്നു​വ​ർ​ഷ കാ​ലാ​വ​ധി​യും പൂ​ർ​ത്തി​യാ​യി. 2017 ലാ​ണ് താ​ഴ​ത്തെ നി​ല​യി​ലു​ള്ള 18 ക​ട​മു​റി​ക​ൾ 13 പേ​ർ​ക്കാ​യി ലേ​ല​ത്തി​ൽ ന​ൽ​കി​യ​ത്. അ​ന്ന് കെ​ട്ടി​ടം പ​ണി​ക​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളാ​യി​രു​ന്നു.

ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു അ​ന്ന്​ പ​റ​ഞ്ഞ​ത്. ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്ന്​ 2.63 കോ​ടി രൂ​പ​യോ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ​ലേ​ല​ത്തു​ക​യാ​യി വാ​ങ്ങി. ലേ​ല​ത്തു​ക​യി​ൽ ന​ല്ലൊ​രു​ശ​ത​മാ​ന​വും ഇ​വ​രെ​ല്ലാ​വ​രും ഒ​ന്നാ​മ​ത്തെ ഗ​ഡു​വി​ൽ ന​ൽ​കി.

എ​ന്നാ​ൽ കെ​ട്ടി​ട പ​ണി​ക​ൾ നീ​ണ്ടു​പോ​യി. 2021 ൽ ​കെ.​എ​സ്.​ആ​ർ.​ടി.​സി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച​കാ​ര​ണം ക​ട​മു​റി​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മൊ​ത്തം 47 ഓ​ളം ക​ട​മു​റി​ക​ളാ​ണ്​ നി​ർ​മി​ച്ച​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​മു​റി ലേ​ല ന​ട​പ​ടി​ക​ളും ഇ​തോ​ടെ ത​ട​സ്സ​പ്പെ​ട്ടു. ലേ​ല​ത്തി​ൽ​പോ​കാ​ത്ത എ​ല്ലാ ക​ട​മു​റി​ക​ളും ഒ​രു​മി​ച്ച്​ ന​ൽ​കാ​ൻ പി​ന്നീ​ട്​ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​വി​ടെ ഭ​ക്ഷ​ണ​ശാ​ല അ​ട​ക്കം ചി​ല ക​ട​ക​ൾ അ​ന​ധി​ക്യ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പ​ര​സ്യ ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ട​മു​റി ലേ​ല​ത്തി​നെ​ടു​ത്ത​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി പ​ല ഓ​ഫീ​സു​ക​ളും ക​യ​റി​യി​റ​ങ്ങി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​ന്ത്രി വീ​ണ ജോ​ർ​ജ്, ഗ​താ​ഗ​ത​മ​ന്ത്രി, എം. ​ഡി, ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്ക്​ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ലേ​ല​ത്തി​നെ​ടു​ത്ത ക​ട​മു​റി​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ, മു​ട​ക്കി​യ പ​ണം തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​നും മ​റു​പ​ടി​യി​ല്ല.

ക​ട​മു​റി വേ​ണ്ടെ​ന്നു വെ​ക്കു​മ്പോ​ഴും കൊ​ടു​ത്ത തു​ക​യി​ൽ​നി​ന്ന് 25 ശ​ത​മാ​നം പി​ടി​ച്ച​ശേ​ഷ​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി. പ​ണം തി​രി​ച്ചു​ന​ൽ​കു​ക. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന കെ.​എ​സ്.​​ആ​ർ.​ടി.​സി എ​ങ്ങ​നെ പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നും അ​റി​യി​ല്ല.

പ​ത്ത​നം​തി​ട്ട കെ.​എ​സ്​​ആ​ർ.​ടി.​സി ഡി​പ്പോ മ​ന്ദി​രം

ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ട ന​ൽ​കാം​എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. 11 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഡി​പ്പോ​യു​ടെ നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ട​മ​ക​ളി​ൽ പ​ല​രും ഇ​നി ക​ട​മു​റി​ക​ൾ വേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്. പ​രാ​തി​യു​മാ​യി ഉ​ട​മ​ക​ൾ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ക​ണ്ടി​രു​ന്നു. ഒ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ന്നീ​ട് പ​ല​പ്രാ​വ​ശ്യം ഉ​ട​മ​ക​ൾ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നി​നും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കെ​ട്ടി​ടം

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള​ട​ക്കം പാ​ലി​ക്കാ​തെ​യാ​ണ്​ പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സൈ​റ്റ് എ​ൻ.​ഒ.​സി വാ​ങ്ങി​യെ​ങ്കി​ലും പ​ണി​ക​ഴി​ഞ്ഞ ശേ​ഷം പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ.​ഒ.​സി) ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഗ്​​നി​ര​ക്ഷാ സേ​ന, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ ന​ഗ​ര​സ​ഭ​ക്ക്​ ഓ​ക്യു​പ്പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു.

എ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ നി​ന്ന് ഇ​തു​വ​രെ അ​പേ​ക്ഷ​ക​ൾ ഒ​ന്നും അ​ഗ്​​നി​ര​ക്ഷാ സേ​ന​യി​ൽ എ​ത്തി​യി​ട്ടി​ല്ല. സേ​ന​ക്ക്​ അ​പേ​ക്ഷ ന​ൽ​കി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലേ ന​ഗ​ര​സ​ഭ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ഴി​യു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് മു​മ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ഥ​ലം കെ​ട്ടി​ട​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന് അ​ഗ്​​നി​ര​ക്ഷാ സേ​ന പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ശേ​ഷം നി​ർ​മാ​ണ​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ലും അ​ഗ്​​നി​ര​ക്ഷ സേ​ന​യു​ടെ അ​നു​മ​തി​യോ റി​പ്പോ​ർ​ട്ടോ കെ.​എ​സ്.​ആ​ർ.​ടി.​സി തേ​ടി​യി​ട്ടി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി അ​പേ​ക്ഷ ന​ൽ​കാ​തെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ഗ്​​നി​ര​ക്ഷാ സേ​ന അ​ധി​കൃ​ത​രു​ടെ വാ​ദം.

കെ​ട്ടി​ടം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കെ​ട്ടി​ട ന​മ്പ​ർ, പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് എ​ന്നി​വ ല​ഭി​ക്കു. ന​ഗ​ര​സ​ഭ​യു​ടെ ഒ​ക്യു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​രാ​ക്ഷേ​പ​പ​ത്ര​വും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ലേ​ലം കൊ​ണ്ട​വ​ർ​ക്ക്​ ക​ട​മു​റി​ക​ൾ കൈ​മാ​റാ​ത്ത​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ൽ നി​ര​വ​ധി പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ല്ലാം പ​രി​ശോ​ധി​ക്കു​മ്പോ​ൾ പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ർ​മി​ന​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രുവ​ർ​ഷം

കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. 2015 സെ​പ്​​റ്റം​ബ​റി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ണി​ക​ൾ പ​ല ത​വ​ണ മു​ട​ങ്ങി​യി​രു​ന്നു. ഒ​മ്പ​ത്‌ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ച്ച​ത്. ഇ​തി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ അ​ന്ന് എം.​എ​ൽ.​എ​യാ​യി​രു​ന്ന കെ ​ശി​വ​ദാ​സ​ൻ നാ​യ​രു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് ബാ​ക്കി 6.54 കോ​ടി കോ​ർ​പ​റേ​ഷ​ൻ വ​ക​യു​മാ​ണ്.

കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പേ പ​മ്പാ സ​ർ​വീ​സി​നാ​യി യാ​ർ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു. ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ മ​ന്ത്രി ഉ​ദ്ഘാ​ട​നം ന​ട​ത്തി ആ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ർ​മി​ന​ലി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി ടെ​ര്‍മി​ന​ല്‍ കെ​ട്ടി​ട​ത്തി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ഒ​ന്ന്, ര​ണ്ട് നി​ല​ക​ളി​ലാ​ണ് വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബ​സ് കാ​ത്തി​രി​ക്കു​ന്ന ഭാ​ഗ​ത്തെ മേ​ല്‍ത്ത​ട്ടി​ന്റെ സി​മ​ന്‍റി​ന്റെ പ്ലാ​സ്റ്റ​ര്‍ ഇ​ള​കി വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക​ള്‍ നി​ല​യി​ലും വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. കോ​ണ്‍ക്രീ​റ്റ് ബീം ​ന​ല്‍കാ​ത്ത​തു​മൂ​ലം ഭാ​രം താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​യെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ക​ണ്ടെ​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി സ്വ​കാ​ര്യ എ​ഞ്ചി​നീ​യ​റി​ങ് ക​മ്പ​നി​ക്ക് ഇ​പ്പോ​ള്‍ ക​രാ​ര്‍ ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്.

വി​ള്ള​ല്‍ ഉ​ണ്ടാ​യ ഭാ​ഗ​ത്തെ സി​മി​ന്റ് പ്ലാ​സ്റ്റ​റി​ങ് നീ​ക്കം ചെ​യ്യു​ന്ന പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള കോ​ണ്‍ക്രീ​റ്റ് ബോ​ണ്ടി​ങ് മി​ശ്രീ​തം ഉ​പ​യോ​ഗി​ച്ച് പ്ലാ​സ്റ്റ​ര്‍ ചെ​യ്ത് ബ​ല​പ്പെ​ടു​ത്താ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കോ​ടി​ക​ൾ മു​ത​ല്‍ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ്​ ഈ ​അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsKSRTC bus terminal
News Summary - Pathanamthitta KSRTC Bus Terminal- traders troubled
Next Story