പത്തനംതിട്ട കെ.എസ്.ആർ.ടി.സി ശബരിമല ഹബ്: കോവിഡ് പരിശോധന അപേക്ഷ ആരോഗ്യവകുപ്പ് തള്ളി
text_fieldsപത്തനംതിട്ട: പത്തനംതിട്ട ശബരിമല ഹബിൽ തീർഥാടകർക്ക് ആർ.ടി.പി.സി.ആർ സൗകര്യം ഒരുക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ അപേക്ഷ ആരോഗ്യവകുപ്പ് തള്ളി. ആർ.ടി.പി.സി.ആർ സൗകര്യം ഒരുക്കാമെന്ന് ആരോഗ്യമന്ത്രി ഹബ് ഉദ്ഘാടന സമയത്ത് പത്തനംതിട്ടയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ഡി.ടി.ഒ ജില്ല മെഡിക്കൽ ഓഫിസർക്ക് അപേക്ഷ നൽകിയത്.
സർക്കാർ നിർദേശപ്രകാരം നിലക്കലിൽ ആർ.ടി.പി.സി.ആർ സൗകര്യമുള്ളതിനാൽ പത്തനംതിട്ട ഹബിൽകൂടി സാധിക്കിെല്ലന്നാണ് അറിയിച്ചിട്ടുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ ശബരിമല ഹബ് ഉദ്ഘാടനം ചെയ്തെങ്കിലും വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടില്ല. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം പത്തനംതിട്ടയിലും തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പത്തനംതിട്ടയിൽനിന്ന് പമ്പക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോകുന്ന തീർഥാടകർക്ക് പത്തനംതിട്ടയിൽ സൗകര്യം ലഭിച്ചാൽ നിലക്കലിലെ തിരക്ക് ഒഴിവാക്കാനും കഴിയും. നിലക്കലിൽ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് പത്തനംതിട്ട കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലെ ശബരിമല ഹബിെൻറ പ്രവര്‍ത്തനം ആരംഭിച്ചത്.
മറ്റു ജില്ലകളില്‍നിന്ന് പത്തനംതിട്ടവഴി പമ്പക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ട സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.