പത്തനംതിട്ട നഗരസഭ വനിത ഹോസ്റ്റൽ യാഥാർഥ്യമാകുന്നു
text_fieldsപത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിത ഹോസ്റ്റല്‍ കം വനിത ലോഡ്ജ് 26ന് രാവിലെ 11ന് നഗരസഭ ചെയര്മാന് അഡ്വ.ടി. സക്കീര്‍ ഹുസൈന് നാടിന് സമര്‍പ്പിക്കും.
ജില്ല ആസ്ഥാനത്ത് ജോലിചെയ്യുന്ന വനിത ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്കും ഇവിടെ താമസ സൗകര്യം ലഭ്യമാകും. ഇലക്ട്രിക്കല്‍ വര്‍ക്കുകളും കുടിവെള്ളത്തിനായുള്ള ക്രമീകരണവും പാന്‍ട്രി, മേല്‍ക്കൂര നിര്‍മാണവും പൂര്‍ത്തീകരിച്ചു. യാർഡും പരിസരവും ടൈല്‍ പാവുകയും വനിത ഹോസ്റ്റലിന്റെ സംരക്ഷണത്തിനായി ചുറ്റുമതില്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ അടുക്കളയും വര്‍ക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി ടി.വി ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ ചെലവിലാണ് വനിത ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭയിലെ കുടുംബശ്രീ യൂനിറ്റിനാണ് നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.