പത്തനംതിട്ട നഗരസഭ ബജറ്റ്; പത്തനംതിട്ടയിൽ സെന്റർ സ്ക്വയർ, ചുട്ടിപ്പാറയിൽ അഡ്വഞ്ചർ പാർക്ക്
text_fields- പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ അബാൻ ജങ്ഷനിൽ നഗരസഭ ഉടമസ്ഥതയിലെ 35 സെന്റ് ഭൂമിയിൽ സെന്റർ സ്ക്വയർ നിർമിക്കാൻ പത്തനംതിട്ട നഗരസഭ 2024-25 വർഷത്തെ ബജറ്റിൽ തുക വകയിരുത്തി. 25 ലക്ഷം രൂപ മാറ്റിവെച്ചു. പൊതുയോഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കുമായുള്ള സാമൂഹിക ഇടമായി സെൻറർ സ്ക്വയറിൽ സൗകര്യങ്ങൾ ഒരുക്കും. ജില്ലയുടെ പിതാവായ കെ.കെ. നായർക്കും ജസ്റ്റിസ് എം. ഫാത്തിമാബീവിക്കും സെൻറർ സ്ക്വയറിൽ സ്മാരകം സ്ഥാപിക്കും. ഭൂമാഫിയ കൈയേറാൻ ശ്രമിച്ച ഭൂമി തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ഇവിടെ പുതിയ പദ്ധതിക്കായി മാറ്റുന്നത്.
ബസ്സ്റ്റാൻഡ് നവീകരണത്തിന് മാറ്റിയ മണ്ണ് ഇപ്പോൾ ഇവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്. കൈയേറ്റ ഭീഷണി നേരിടുന്ന ചുട്ടിപ്പാറയിൽ അഡ്വഞ്ചർ പാർക്ക് നിർമാണത്തിന് രണ്ടുകോടി വകയിരുത്തി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് വഞ്ചിപൊയ്ക, അച്ചൻകോവിലാറിന്റെ തീരം, കുമ്പഴ പ്രദേശങ്ങളിൽ വിനോ സഞ്ചാര പദ്ധതികൾ നടപ്പിലാക്കും.
99.72 കോടി വരവും 90.97 കോടി ചെലവും 8.74 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി അവതരിച്ചിച്ചു.ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
നഗരോത്സവം, നഗരകലോത്സവം, റിക്രിയേഷൻ ക്ലബുകൾ എന്നിവ സംഘിപ്പിക്കാൻ 50 ലക്ഷം
ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാൻഡ് നവീകരിക്കും
ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തിന്റെ ആധുനീകരണത്തിന് 10 കോടി
ശബരിമല ഇന്റർനാഷനൽ ട്രാൻസിറ്റ് ഹബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെന്ററിന് കേന്ദ്ര സഹായത്തോടെ 100 കോടി രൂപ പ്രതീക്ഷിക്കുന്നു
കെ.കെ. നായർ ജില്ല സ്റ്റേഡിയം നിർമാണത്തിന്റെ ടെൻഡർ നടപടികൾ നടന്നുവരുന്നു. കിഫ്ബി 48 കോടി അനുവദിച്ചു
സമഗ്ര കുടിവെള്ള പദ്ധതിയായ അമൃത് 2.0 പദ്ധതിക്ക് അനുവദിക്കപ്പെട്ട 17 കോടി രൂപക്ക് പുറമെ 6.93 കോടി
സുബല പാർക്കിന്റെ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
നഗരപ്രദേശത്ത് പൊതു പൈപ്പ് ലൈൻ സ്ഥാപിക്കും
കുടിവെള്ള ക്ഷാമം നേരിടുന്ന വാർഡുകളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യും
വിശ്രമിക്കാം......
- ഷെൽട്ടർ ഹോം സ്ഥാപിക്കും.
- നഗരസഭയിലെ വാർഡുകളിലെ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ പരിപാലനത്തിനും വികസനത്തിനുമായി അഞ്ചുകോടി
- വലഞ്ചുഴി നടപ്പാലത്തിന്റെ നദീതീരം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കും
- പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനും അനുബന്ധ മേഖലക്കും രണ്ടുകോടി
- കുമ്പഴ അർബൻ പി.എച്ച്.സിയുടെ നിലവാരം ഉയർത്തും. വാർഡ് തലത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
- കായിക മേഖലയിലെ വികസനത്തിന് 25 ലക്ഷം
- പരമ്പരാഗത ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ 20 ലക്ഷം
- ബി.പി.എൽ കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പരിശീലനവും ഡ്രൈവിങ് പരിശീലനവും നൽകും
- അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ പദ്ധതിക്ക് 10 ലക്ഷം
- പട്ടികജാതി, പട്ടികവർഗക്കാരുടെ പ്രത്യേക ഘടകപദ്ധതികൾക്ക് 1.60 കോടി
- തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ തുറക്കും. സ്കോളർഷിപ്, പഠനമുറി പദ്ധതികൾ ആവിഷ്കരിക്കും
- കൃഷി അനുബന്ധമേഖലക്കും മൃഗസംരക്ഷണത്തിനും 50 ലക്ഷം
- വന്യജീവികളിൽനിന്ന് കാർഷിക സംരക്ഷണത്തിന് സോളർ ഫെൻസിങ്
- മൃഗാശുപത്രിക്ക് മരുന്ന് വാങ്ങൽ, നെൽകൃഷി പ്രോത്സാഹനം, കാർഷിക വിളയുടെ വിത്തുകളും വളങ്ങളും നൽകും.
- വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തും.
- സർക്കാർ സ്കൂളുകളുടെ വികസനത്തിന് ഒരുകോടി
- സ്ക്കൂളുകൾക്ക് ഫർണിച്ചർ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങും.
- വനിതാക്ഷേമ പ്രവൃത്തനത്തിനും അനുബന്ധ പരിപാടികൾക്കും ഒരുകോടി
നഗരം കൂടുതൽ സുന്ദരിയാകും
- നഗര സൗന്ദര്യവത്കരണം രണ്ടാംഘട്ടം നടപ്പാക്കും. നഗരവത്കരണത്തിന്റെ ഭാഗമായി ഖരമാലിന്യങ്ങളുടെ സ്കരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും രണ്ടുകോടി രൂപ ബാങ്ക് വിഹിതമായി നഗരസഭക്ക് ലഭിക്കും
- മാലിന്യ സംസ്കരണത്തിന് അഞ്ചു കോടി
- ശബരിമല ഇടത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഒഴിവാക്കാൻ 1.36 കോടി രൂപ ഇതിനകം നഗരസഭ കോടതിയിൽ അടച്ചു.
- ബാക്കി തുക നൽകാൻ 1.36 കോടി രൂപ വകയിരുത്തി. അടുത്ത തീഥാടനകാലത്തേക്ക് 50 ലക്ഷം വകയിരുത്തി.
- അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പോഷകാഹാര വിതരണത്തിനും ഒരുകോടി വകയിരുത്തി
- ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ബഡ്സ് സ്കൂൾ പ്രവർത്തനത്തിനും 50 ലക്ഷം
- കുമ്പഴയിലെയും പത്തനംതിട്ടയിലെയും മത്സ്യമാർക്കറ്റ് ആധുനീകരിക്കാൻ 50 ലക്ഷം
- അറവുശാല ആധുനീരിക്കാൻ ഒരുകോടി
അന്തർസംസ്ഥാന തൊഴിലാളി ക്ഷേമം
മെഡിക്കൽ ക്യാമ്പും അനുബന്ധ പ്രവർത്തനങ്ങൾക്കും 10 ലക്ഷം രൂപ. അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഡിജിറ്റൽ ലേബർ കാർഡ്തെരുവുവിളക്കുകളുടെ അനുബന്ധ പ്രവർത്തനങ്ങൾക്കും 35 ലക്ഷം. നഗരസഭയിൽ 2021-22 സാമ്പത്തിക വർഷം മുതൽ ഇതുവരെ 70,578 തൊഴിൽദിനം സൃഷ്ടിക്കുകയും 2,19,94,277 രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 44 ഗുണഭോക്താക്കൾക്ക് 100 തൊഴിൽദിനങ്ങൾ നൽകി. തോട് നവീകരണ പ്രവൃത്തികൾ, മാലിന്യ സംസ്കരണ പ്രവൃത്തികൾ, വികസന പ്രവൃത്തികൾ, പി.എം.എ.വൈ ഗുണഭോക്താക്കൾക്കും 2024-25ൽ പദ്ധതിക്കുവേണ്ടി ഏഴുകോടി രൂപ വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.