പത്തനംതിട്ട നഗരസഭ: വിമതർ നിർണായകമായേക്കുമെന്ന ആശങ്കയിൽ യു.ഡി.എഫ്
text_fieldsപത്തനംതിട്ട: ഇനി ഒരാഴ്ച കൂട്ടലും കിഴിക്കലുമായി മുന്നണികൾ. എല്ലാവരും വിജയം അവകാശപ്പെടുന്നുവെങ്കിലും ഉള്ളിൽ ആശങ്കയുമുണ്ട്. പത്തനംതിട്ട നഗരസഭയിൽ ഭരണം ആർക്ക് എന്നത് പ്രവചനാതീതമാണ്. യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ വിജയം അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതിയിലാണ് യു.ഡി.എഫ് പ്രതീക്ഷെവക്കുന്നത്.
ചില വാർഡുകളിൽ അടിെയാഴുക്കുകൾ ശക്തമായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ബന്ധപ്പെട്ട് മുന്നണിയിലെ തർക്കങ്ങൾ അവസാനംവരെ പരിഹരിക്കാനും കഴിഞ്ഞിരുന്നില്ല. ഇതെല്ലാം വിധി നിർണയത്തെ ബാധിക്കുകതന്നെ ചെയ്യും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം വിഭാഗത്തിന് യു.ഡി.എഫിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുടക്കത്തിലെ ചിലർ പരാതിെപ്പട്ടിരുന്നു.
സമുദായത്തിലെ അസംതൃപ്തരായ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ടായിരുന്നു. കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിനും മുസ്ലിംലീഗിനും അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും പ്രതിഷേധം നിലനിന്നിരുന്നു. നേതാക്കളിൽ പലരും പ്രതിഷേധം തുറന്നുപറയുകയും ചെയ്തിരുന്നു. ഘടകക്ഷികൾക്ക് നൽകിയ സീറ്റുകളിൽ ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി വിമതൻമാരെ നിർത്തി മത്സരിപ്പിക്കുകയും ചെയ്തു. ഇതിപ്പോൾ വിനയായി മാറുമോ എന്നാണ് ആശങ്ക.
10ഓളം വാർഡുകളിൽ യു.ഡി.എഫിൽ വിമതർ ശക്തമായ ഭീഷണിയാണ് ഉയർത്തിയത്. ഇതിൽ വഞ്ചികപൊയ്ക, പൂവൻപാറ, മൈലാടുംപാറ താഴം, കുമ്പഴനോർത്ത്്, കുമ്പഴ വെസ്റ്റ്, കോളജ് വാർഡ്, ടൗൺവാർഡ്, ചുരുളിക്കോട് വാർഡുകളിലെ വിമതർ നിർണായകമാണ്. ഈ വാർഡുകളിൽ യു.ഡി.എഫിെൻറ വിജയം നിശ്ചയിക്കുക വിമതരായിരിക്കും. യു.ഡി.എഫിെൻറ വിമതരിൽ ചിലർ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും മുന്നണിക്ക് ഒറ്റക്ക് ഭൂരിപക്ഷംലഭിക്കുന്ന കാര്യത്തിലും ഇപ്പോൾ സംശയമുയർന്നിട്ടുണ്ട്.
ഒന്നോ രണ്ടോ വിമതർ വിജയിച്ചാൽ അവരുടെ നിലപാടും നിർണായകമായി മാറും. യു.ഡി.എഫിൽ വിമതർ മത്സരിച്ച വാർഡുകളിൽ പോളിങ് ശതമാനം കുറഞ്ഞത് എൽ.ഡി.എഫിന് സഹായകമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. പത്തനംതിട്ട ടൗൺ വാർഡിൽപോലും പോളിങ് ശതമാനം വലിയ രീതിയിൽ കുറയുകയുണ്ടായി. ഇവിടെ ഒൗദോഗിക സ്ഥാനാർഥി സിന്ധു അനിലിനെതിരെ വിമതയായി നിഷ ബീഗവും ഉണ്ടായിരുന്നു.
കഴിഞ്ഞതവണ നേടിയ സീറ്റുകൾ ഇത്തവണ യു.ഡി.എഫിന് ലഭിക്കിെല്ലന്ന് നേതാക്കൾ സമ്മതിക്കുന്നുണ്ട്. മൂന്നു മുന്നണികളും വാർഡ് അടിസ്ഥാനത്തിൽ കൃത്യമായ വിലയിരുത്തൽ നടത്തിവരുകയാണ്. 6,9,11 വാർഡുകളിൽ നേരിട്ടുള്ള മത്സരമായിരുന്നു. 1, 2,4,8,10,12,17,19,20,22,23,25,26,27,28,31,32 വാർഡുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. നഗരസഭയിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും മുൻ ചെയർമാനുമായ അഡ്വ. എ. സുരേഷ്കുമാർ പറഞ്ഞു.
ഇത്തവണയും മികച്ച വിജയം നേടുകതന്നെ ചെയ്യും. എൽ.ഡി.എഫിെൻറ വ്യാജ പ്രചാരണങ്ങൾ വോട്ടർമാർ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. മികച്ച വിജയം നേടി എൽ.ഡി.എഫ് അധികാരത്തിൽവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സുമേഷ് ഐശ്വര്യ പറഞ്ഞു.
22 സീറ്റുകൾ വരെ പ്രതീക്ഷിക്കുന്നുണ്ട്. കുമ്പഴമേഖലയിൽ എൽ.ഡി.എഫിൽനിന്ന് കൂടുതൽപേർ വിജയിക്കും. യു.ഡി.എഫിലെ വിമതരും പോളിങ് ശതമാനം കൂടിയതുമൊക്കെ എൽ.ഡി.എഫിന് വിജയസാധ്യത വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.