ഇരട്ട പുരസ്കാര നിറവിൽ കെ.ജി. ൈസമൺ
text_fieldsപത്തനംതിട്ട: ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ ഇരട്ടനേട്ടങ്ങളുടെ തിളക്കത്തിൽ.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ അവാര്‍ഡും ഒരേസമയം കരസ്ഥമാക്കി കേരള പൊലീസില്‍ അപൂര്‍വ നേട്ടത്തിനുടമയായിരിക്കുകയാണ് അദ്ദേഹം. ഇരു അവാര്‍ഡുകളും സംസ്ഥാന പൊലീസ് ആസ്ഥാനത്തുെവച്ച് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ ഏറ്റുവാങ്ങി.
കേരള പൊലീസിലെ അന്വേഷണ മികവേറിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളില്‍ ഒന്നാണ് കെ.ജി. സൈമണിേൻറത്. ബാഡ്ജ് ഓഫ് ഓണര്‍, സ്തുത്യര്‍ഹ സേവനപുരസ്കാരങ്ങള്‍, പ്രശംസപത്രങ്ങള് കാഷ് അവാര്‍ഡുകള്‍ തുടങ്ങി 200ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ചങ്ങനാശ്ശേരി മതുമൂലയില്‍ മഹാദേവെൻറ തിരോധനം, 19 വര്‍ഷങ്ങള്‍ക്കുശേഷം കൊലപാതകമായിരുന്നെന്നു കണ്ടെത്തിയതിനാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ അവാര്‍ഡ് ലഭിച്ചത്. 18 ദിവസം തുടര്‍ച്ചയായി പാറമടയിലെ കുളം തോണ്ടി പരിശോധിച്ച പൊലീസ് കാണാതായ ആളുടെ തലയോട്ടി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു െപാലീസ് ഓഫിസര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അന്വേഷണ മികവിനുള്ള അവാര്‍ഡും ലഭിക്കുന്നത്. ഈ അപൂര്‍വനേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്ന് കെ.ജി. സൈമൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.