ജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു; മികവ് തെളിയിച്ച് കൗമാരം
text_fieldsപത്തനംതിട്ട: രണ്ട് ദിവസമായി വിവിധ സ്കൂളുകളിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പത്തനംതിട്ട റവന്യൂ ജില്ല ശാസ്ത്ര മേള സമാപിച്ചു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസ്സിലും പ്രവൃത്തിപരിചയ മേള കാതോലിക്കേറ്റ് എച്ച്എസ്എസ്സിലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ഗവ. എച്ച്എസ്എസ്സിലും ശാസ്ത്രമേള ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലും നടന്നു. ഐടി മേള തിങ്കളാഴ്ച തിരുവല്ല എസ്സി എച്ച്എസ്എസ്സിൽ നടന്നിരുന്നു.
ചൊവ്വാഴ്ച രാവിലെ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സി. കെ ലതാ കുമാരി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില, സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂസ്കറിയ, പ്രധാനാധ്യാപിക എം.ആർ അജി, ബിനു ജേക്കബ് നൈനാൻ, സുശീൽ കുമാർ, സ്മിജു ജേക്കബ്, ടി.എം അൻവർ, റെജി ചാക്കോ, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.