കലാ മേളക്ക് കിക്കോഫ്: ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം
text_fieldsതിരുവല്ല: രണ്ട് വർഷെതത്തെ ഇടവേളക്ക് ശേഷം കടന്നുവന്ന സ്കൂൾ കേലാത്സവത്തെ ഏറ്റെടുത്ത് വിദ്യാർഥി സമൂഹം. തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എസ്. എച്ച്.എസ് മുഖ്യവേദിയായി ചൊവ്വാഴ്ച തുടങ്ങിയ കലോത്സവത്തിൽ വരും ദിവസങ്ങളിൽ നാലായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കും. ഡിസംബർ രണ്ട് വരെ നീളും. തിരുമൂലപുരത്ത് തന്നെ പ്രവർത്തിക്കുന്ന എം.ഡി.ഇ.എം എൽ.പി.എസ്, ബാലികാ മഠം എച്ച്.എസ്.എസ്, തിരുമൂല വിലാസം യു.പി.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലെ വേദികളിലും മത്സരങ്ങൾ നടക്കുന്നുണ്ട്. അരക്കിലോമീറ്റർ ചുറ്റളവിൽ ഇത്രയും വേദികൾ കിട്ടിയതിനാൽ സംഘാടകർക്കും മത്സരാതഥികൾക്കും സൗകര്യപ്രദമായി. മുമ്പും ഇവിടെ ജില്ലാ കലോത്സവങ്ങൾക്ക് വേദിയായിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം കടന്നുവന്ന മേളക്ക് സംഘാടക സമിതി പരമാവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരാതികൾ പരിഹരിക്കനായി അധ്യാപക സംഘടനാ പ്രതിനിധികളും സംഘാടകസമിതിയും സജീവമായി രംഗത്തുണ്ട്. പത്ത് മണിയോടെ അടുത്ത് ഉദ്ഘാടന സമ്മേളനം കഴിഞ്ഞ ശേഷം ഒരിമണിക്കൂറിനകം വേദികൾ സജീവമായി. ബാലികാ മഠം സ്കൂളിലെ വേദി ഏഴിൽ ആദ്യം നാടൻ പാട്ടും പിന്നീട് വഞ്ചിപ്പാട്ടും എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നാടൻ പാട്ട് മത്സരം നീണ്ടതോടെ വഞ്ചിപ്പാട്ടിനായി സമീപ കെട്ടിടത്തിൽ തന്നെയുള്ള എട്ടാം നമ്പർ വേദി ഉടൻ സജ്ജീകരിച്ചത് സൗകര്യപ്രദമായി.
വട്ടപ്പാട്ടും ഒപ്പനയുംനടന്ന ഒന്നാം നമ്പർവേദിയിലെ സദസ്സും ഒന്നാം നമ്പറായപ്പോൾ മറ്റ്് വേദികളിലെ സദസ്സുകൾ മത്സരാർഥികളാലാണ് നിറഞ്ഞത്. നാടൻ പാട്ടും വഞ്ചിപ്പാട്ടും നടന്ന സദസ്സുകളിലും ഇടക്കിടെ സജീവമായി കാണപ്പെട്ടു. ഉടൻ സജ്ജീകരിച്ചതിനാൽ വഞ്ചിപ്പാട്ട് നടന്ന മുറിയിൽ കാണികൾക്ക് തിങ്ങി ഇരിക്കേണ്ടി വന്നു. നാടൻ പാട്ട് -വഞ്ചിപ്പാട്ട് ആസ്വദിക്കാൻ നിരവധി കുട്ടികളും എത്തിയത് വേറിട്ട അനുഭവമായി. ഒപ്പനയുടെ വിധി നിർണ്ണയത്തെ ചൊല്ലി ഒന്നാം നമ്പർ വേദിയിൽ ഇടക്ക് തർക്കങ്ങളും രൂപപ്പെട്ടു. ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ തങ്ങൾ പിന്നിലായി പോയെന്ന് ആരോപിച്ച് കോന്നി ഗവ. ഹയർക്കെൻഡറി സ്കൂൾ വിദ്യാർഥിനികൾ അപ്പീൽ നൽകി. ഇതുൾപ്പെടെ നാലോളം അപ്പീലുകളാണ് ലഭിച്ചിരിക്കുന്നത്. തിരുമൂല വിലാസം സ്കൂളിൽ നടന്ന ഭരതനാട്യം മത്സരങ്ങളിലും സദസ്സ് നിറഞ്ഞില്ല.
അതേസമയം വേദികളിലെ ഉച്ചഭാഷിണിയൊ ചൊല്ലി വ്യാപകമായ പരാതികൾ ഉയർന്നു. ഒന്നാം നമ്പർ വേദിയിലെ ഒപ്പന സംഘാംഗത്തിന് മൈക്രോഫോണിൽ നിന്ന് ചെറിയ ഷോക്കേറ്റു. വേദി പത്തിലെ സംസ്കൃത നാടകോത്സവത്തിൽ ഇട വിട്ട് മൈക്ക് അലോസരം സൃഷ്ടിച്ചത് മത്സരാർഥികൾ ചോദ്യം ചെയ്തു. ഇതിനിടെ വിദ്യാർഥികൾ ഗ്രൂപ്പ് തിരിഞ്ഞ് റോഡിലും മറ്റും വെല്ലുവിളിച്ച് ഏറ്റുമുട്ടുന്നത് സംഘാടകരെയും നാട്ടുകാരെയും വിഷമിക്കുന്നുണ്ട്. മീഡിയ മുറിയിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ലാപ്പ്ടോപ്പ് ഉപയോഗത്തിനും മറ്റും സൗകര്യപ്രദമായ ഇരിപ്പിടങ്ങളും കൂടുതൽ വൈദ്യുത സംവിധാനങ്ങൾ സജ്ജീകരിക്കേണ്ടതുണ്ട്. എല്ലാ വേദികളിലും മത്സരം നടക്കുന്ന ഇന്ന് മുതൽ സദസ്സുകൾ കൂടുതൽ സജീവമാകമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.
മല്ലപ്പള്ളിയും പത്തനംതിട്ടയും ഒപ്പത്തിനൊപ്പം
തിരുവല്ല: ആദ്യദിവസം നടന്ന മത്സരങ്ങളിൽ 231 പോയന്റുമായി പത്തനംതിട്ട, മല്ലപ്പള്ളി ഉപജില്ലകൾ ഒപ്പത്തിനൊപ്പം. 216 പോയന്റുമായി കോന്നിയും തൊട്ടുപിന്നാലെയുണ്ട്. സ്കൂളുകളിൽ 81 പോയന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നേറുന്നു. 81 പോയന്റുമായി മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. കോന്നി ഗവ.ഹയർ സെക്കൻഡറിസ്കൂൾ 76പോയന്റുനേടി.
ആദ്യദിനത്തിലെ ഭരതനാട്യം, നാടക-മൂകാഭിനയം, ഉപകരണ സംഗീതം, മേളം, അറബി-ഉർദു- സംസ്കൃത രചനകൾ, ഉപന്യാസം, മലയാളം- ഇംഗ്ലീഷ്- ഹിന്ദി കഥ, കവിതരചനകൾ, ചിത്രരചന മത്സരങ്ങളിൽ മികവ് പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
വേദികളിൽ ഇന്ന്
വേദി ഒന്നുമുതൽ നാല്
എസ്.എൻ.വി.എസ്.എച്ച്.എസ്
വേദി ഒന്ന്: മാർഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം.
വേദി രണ്ട്: ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി.
വേദി മൂന്ന്: പൂരക്കളി, യക്ഷഗാനം.
വേദി നാല്: കഥകളി സംഗീതം.
വേദി അഞ്ച്: (തിരുമൂല വിലാസം യു.പി.എസ്).
മോഹിനിയാട്ടം, നാടോടിനൃത്തം.
വേദി ആറ്: (എം.ഡി.ഇ.എം എൽ.പി.എസ്).
ഗാനമേള, വൃന്ദവാദ്യം.
വേദി ഏഴുമുതൽ ഒമ്പതു വരെ (ബാലികാമഠം എച്ച്.എസ്.എസ്).
വേദി ഏഴ്: സംസ്കൃതോത്സവം, ഗാനാലാപനം.
വേദി എട്ട്: മാപ്പിളപ്പാട്ട്.
വേദി ഒമ്പത്: പദ്യം ചൊല്ലൽ, മലയാളം (പ്രസംഗം) -മൂന്ന് വേദികളും
വേദി 10 മുതൽ 12 വരെ (സെന്റ് തോമസ് എച്ച്.എസ്.എസ്).
വേദി പത്ത്: ലളിതഗാനം, സംഘഗാനം.
വേദി പതിനൊന്ന്: ശാസ്ത്രീയ സംഗീതം.
വേദി 12: പദ്യം ചൊല്ലൽ, പ്രസംഗം (തമിഴ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.