പുതുമോടിയിൽ പത്തനംതിട്ട ടൗൺഹാൾ
text_fieldsപത്തനംതിട്ട: ആധുനിക സജ്ജീകരണങ്ങളോടെ അണിഞ്ഞൊരുങ്ങി പത്തനംതിട്ട നഗരസഭ ടൗൺഹാൾ. ഏറ്റവും ആധുനിക സജ്ജീകരണങ്ങളാണ് പൂര്‍ണമായും എയർകണ്ടീഷൻ ചെയ്‌ത ഹാളില്‍ സജ്ജീകരിച്ചിട്ടുള്ളത്.
പുഷ്ബാക്ക് സീറ്റ്, എക്കോ സ്റ്റിക്ക്, ഫോർ കെ റസലൂഷൻ പ്രൊജക്ടർ എന്നിവയൊക്കെ തയാറാക്കിയിട്ടുണ്ട്. കേരളീയ പാരമ്പര്യശൈലിയിൽ നിർമിക്കപ്പെട്ട ടൗൺഹാളിൽ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്.
കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചു. ഇതിനുപകരം വരാന്തയിലെ മരത്തൂണുകൾക്ക് പകരം കൽത്തൂണുകൾ സ്ഥാപിച്ചു.
മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയണും സ്ഥാപിച്ചു. നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതി വന്ന ശേഷമാണ് നവീകരണ നടപടികള്‍ വേഗത്തിലായത്.
നഗരഹൃദയത്തിലെ പൈതൃക നിർമിതിയാണ് ശ്രീചിത്തിര തിരുനാൾ ടൗൺഹാൾ. കെട്ടിടത്തിന്‍റെ പുനരുദ്ധാരണത്തിന് 75 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്. 30ന് രാവിലെ 11.30ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.