മേളമില്ലാതെ പത്തനംതിട്ടയിലെ ൈമതാനങ്ങൾ
text_fieldsതെരെഞ്ഞടുപ്പ് കാലമായിട്ടും കൊടിതോരണങ്ങളും അലങ്കാരങ്ങളുമില്ലാതെ പത്തനംതിട്ട നഗരസഭ ഓപൺ സ്റ്റേജ്
പത്തനംതിട്ട: തെരെഞ്ഞടുപ്പ് കാലത്ത് നാടിളക്കിമറിക്കുന്നവരാണ് നേതാക്കൾ. അവരുടെ വാഗ്ധോരണികൾ വിജയമുറപ്പിക്കുന്നതിന് മുതൽക്കൂട്ടാകാറുണ്ട്.
ജനമനസ്സുകൾ കീഴടക്കി നേതാക്കൾ കുറിക്കുന്ന നിരവധി മുേന്നറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചവയാണ് മൈതാനങ്ങൾ. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് തെരെഞ്ഞടുപ്പ് സമയത്ത് മൈതാനങ്ങൾ ആരവമൊഴിഞ്ഞ് കിടക്കുന്നത്. മുൻകാലങ്ങളിൽ തെരെഞ്ഞടുപ്പ് കാലത്ത് എല്ലാ നേതാക്കളും പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയിരുന്നു.
ഇത്തവണയും ചില നേതാക്കളെത്തിയെങ്കിലും അവർ പ്രസംഗിച്ചത് കുടുംബ യോഗങ്ങളെന്ന ചെറു സദസ്സുകളിലായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് തെരെഞ്ഞടുപ്പ് സമയത്ത് മുഖ്യമന്ത്രി ജില്ലയിൽ എത്താതിരിക്കുന്നത്. പത്തനംതിട്ട നഗരത്തിൽ പ്രധാന പൊതുയോഗങ്ങൾ നടക്കുക പുതിയ ബസ്സ്റ്റാൻഡിലെ നഗരസഭ ഓപൺ സ്റ്റേജിലാണ്. തെരെഞ്ഞടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കുേമ്പാഴും നഗരസഭ ഓപൺ സ്റ്റേജ് മൂകമാണ്. ഇതുവരെ ഒരു പൊതുയോഗംപോലും ഇവിടെ നടന്നില്ല.
കൊടികളും തോരണങ്ങളും ഇവിടെയില്ല. തെരെഞ്ഞടുപ്പിെൻറ ഒരു വിശേഷവും ഓപൺ സ്റ്റേജ് പരിസരത്ത് കാണാനില്ല. ഇവിടത്തെ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ പറയുന്ന രാഷ്ട്രീയമല്ലാതെ മറ്റ് വാക്പയറ്റുകളൊന്നും മുഴങ്ങിയിട്ടില്ല.
ഓട്ടോ സ്റ്റാൻഡ് കഴിഞ്ഞുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. വീണ്ടും അവശേഷിക്കുന്ന സ്ഥലം ആൾക്കാരുടെ വരവ് കാത്തിട്ടെന്നപോലെ ഒഴിഞ്ഞ് കിടക്കുന്നു.
കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ രാഹുൽഗാന്ധി പത്തനംതിട്ട സ്റ്റേഡിയത്തിൽ പ്രസംഗിച്ചിരുന്നു. ഇത്തവണയും തെരെഞ്ഞടുപ്പ് എന്നു കേട്ടപ്പോഴെ നേതാക്കളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നാട്ടുകാർ. കോവിഡ് ഭീതിയുണ്ടെങ്കിലും നേതാക്കളെത്തിയാൽ ജനം കൂടിയേനെ. അതു കണ്ടറിഞ്ഞാണ് ജില്ല ഭരണകൂടം പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ഉത്തരവിറക്കിയത്.
അതോടെ പ്രചാരണം വീട്ടുമുറ്റങ്ങളിലേക്കും കുടുംബ സദസ്സുകളിലേക്കും ഒതുക്കി. ഉർവശീശാപം ഉപകാരമായി എന്നേപാലെ ചെലവ് ഗണ്യമായി കുറക്കാനായി എന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. റാന്നിയിലെ ഇട്ടിയപ്പാറ ടൗൺ ബസ്സ്റ്റാൻഡ്, അടൂർ കെ.എസ്.ആർ.ടി.സി കവല, തിരുവല്ല നഗരസഭ ഓപൺ എയർ ഓഡിറ്റോറിയം എന്നിവിടങ്ങളിലെല്ലാം തെരെഞ്ഞടുപ്പ് കാലമായാൽ പൊതു സമ്മേളനങ്ങളുടെ മേളമാണ്.എല്ലായിടത്തും മൂകത തളംകെട്ടി നിൽക്കുകയാണിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.