വേദികൾ തമ്മിൽ അകലമേറെ
text_fieldsമൈലപ്ര: റവന്യൂ ജില്ല കലോത്സവ വേദികൾ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. ഇവിടെ എത്തിച്ചേരാൻ കനത്ത ചൂടിൽപോലും മത്സരവേഷങ്ങൾ ധരിച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ്. മൈലപ്ര മൗണ്ട് ബഥനി ഹയർ സെക്കൻഡറി മുഖ്യവേദിയാണെങ്കിലും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മറ്റൊരു വേദിയായ എൻ.എം.എൽ.പി സ്കൂൾ. മറ്റു വേദികൾ ആകട്ടെ പ്രധാനവേദിയിൽനിന്ന് അര കിലോമീറ്റർ അകലെയാണ്. കുമ്പഴ വടക്ക് ശാലേം മാർത്തോമ ഓഡിറ്റോറിയം, ആകെ 11 വേദിയിലാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽനിന്ന് 5000ത്തോളം കലാപ്രതിഭകളാണ് നാലുനാൾ നീളുന്ന കലാമാമാങ്കത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.