ബന്ധുക്കള്‍ ആശുപത്രിയിൽ ഉപേക്ഷിച്ച പീതാംബരനെ ജനസേവനകേന്ദ്രം ഏറ്റെടുത്തു
text_fieldsപത്തനംതിട്ട: ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കിടപ്പ് രോഗിയായ തേക്കുതോട് പ്ലാമൂട്ടില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ പീതാംബരനെ (60) അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും താന്‍ ജോലിക്കിടയില്‍ വീണ് കിടപ്പായതാണെന്നും തന്റെ ദയനീയ അവസ്ഥയില്‍ എല്ലാവരും ഉപേക്ഷിച്ച് പോയതാണെന്നും പീതാംബരന് പറഞ്ഞു. 20 ദിവസത്തോളമായി ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒ ഡോ. കെ.എച്ച്. ഷീജയുടെ നേതൃത്വത്തില്‍ ജീവനക്കാരാണ് ഇദ്ദേഹത്തെ എല്ലാവിധത്തിലും സംരക്ഷിച്ചിരുന്നത്. പരസഹായമില്ലാതെ ദിനചര്യകള്‍പോലും ചെയ്യാനാകാത്ത ഇദ്ദേഹത്തിന്റെ ദുരവസ്ഥ ആശുപത്രി സൂപ്രണ്ട്, ജില്ല സാമൂഹിക നീതി വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ ഷംല ബീഗം, മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ, എന്നിവര്‍ സ്ഥലത്തെത്തി ഇദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.