പി.എം.ജി.എസ്.വൈ പദ്ധതി; 77 ഗ്രാമീണ റോഡുകൾക്ക് അനുമതി
text_fieldsപത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ 77 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് പുതുതായി റോഡുകൾ നിർമിച്ച്, ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാനാണ് മുൻഗണന നൽകുന്നത്.
200ലധികം റോഡുകൾ സമർപ്പിച്ചെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പോർട്ടലിൽ അപ്ലോഡ് ചെയ്തു.
ആറ് മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടംപിടിച്ചത്. അഞ്ചു വർഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളിൽനിന്ന് 10 ശതമാനം റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പാക്കും.
ജില്ല രൂപവത്കൃതമായ ശേഷം ഇതാദ്യമായാണ് ഇത്രയധികം റോഡുകൾക്ക് നിർമാണ അനുമതി ഒരുമിച്ച് ലഭ്യമാകുന്നത്. അടിസ്ഥാന വികസന രംഗത്ത് ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസന മുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.
റോഡുകൾ ഇവ
ചെറുകോൽ പഞ്ചായത്തിലെ കുന്നിടുംകുഴി-പൂതക്കുഴിപ്പടി റോഡ്, കോഴഞ്ചേരി പഞ്ചായത്തിലെ കൊല്ലീരത്തുപടി-ചവിട്ടുകുളപ്പടി റോഡ്, കുറ്റിയിൽപടി-തുണ്ടുഴം റോഡ്, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ പുന്നക്കാട് ഏലാ-കുറുന്താർ-ഇടശ്ശേരിമല-നാൽക്കാലിക്കൽ റോഡ്, നാരങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരത്തോലിൽ കോളനി റോഡ്, ആലുങ്കൽ ഇളപ്പുങ്കൽ റോഡ്, മുണ്ടപ്ലാവുപടി ജീരകത്തിനാൽ റോഡ്, വളഞ്ഞിലേത്ത്-കാക്കനാട്ടുപടി റോഡ്, മുണ്ടപ്ലാങ്കൽ-മാവുങ്കൽ റോഡ്, പൂവണ്ണുംമൂട്ടിൽ-നിരവത്ത് റോഡ്,
ഏഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ മാർത്തോമ പാർസണേജ് പടി-എരിതേക്കൽ ചൂരനോലിൽ റോഡ്, പുറമറ്റം ഗ്രാമപഞ്ചായത്തിലെ കിഴക്കിപ്പടി-ചപ്രത്തുപടി റോഡ്, കോലത്തുപടി പെനിയത്തുപടി റോഡ്, പൊവ്വത്തിൽപടി തോട്ടത്തിൽകാലയിൽപടി റോഡ്, എടത്തറപടി-വെട്ടിക്കൽപടി റോഡ്, കാരിക്കൂട്ടിമല-മൂലയിൽപടി റോഡ്, ഇല്ലിമുള്ളിൽപടി-കാദേശ് റോഡ്, മേലേത്ത്-സ്വർഗത്തിൽ പടി റോഡ്, മാവൂട്ടുപാറ പച്ചമല റോഡ്, കോഴിമുള്ളിപ്പടി-കരിമ്പനാമുറിപ്പാടി റോഡ്, പാറയിൽപടി-സാൽവഷൻ ആർമി റോഡ്, ചീരൻപാടി-മാളിയേക്കൽപാടി റോഡ്, പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗോകുലംപടി-എസ്.സി കോളനി റോഡ്, പ്രമാടം, കോന്നി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂവൻപാറ-പിഎംജി ചർച്ച്-ചള്ളക്കൽപടി റോഡ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കടപുഴ കെ.ഡബ്ല്യു.എ ടാങ്ക് റോഡ്, പുതുക്കുളം-കോട്ടമല ടെമ്പിൾ റോഡ്, മൈലപ്ര ഗ്രാമപഞ്ചായത്തിലെ കണ്ണങ്കുഴി-മേപ്പത്തൂർ റോഡ്, മേപ്പത്തൂർ-മണ്ണാറക്കുളഞ്ഞി റോഡ്, വഞ്ചിപ്പടി-മണൽനിരവ് റോഡ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തണ്ണിത്തോട്-കൂത്താടിത്താടിമൺ കുടപ്പന റോഡ്, കവിയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണിൽപടി-അടിച്ചിറ പഴമ്പള്ളി റോഡ്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ കടിക്കാവ്-വട്ടക്കാവ്-വാഴക്കാലാപ്പടി റോഡ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ പാമല-പറപ്പാട്ട് എസ്.സി കോളനി റോഡ്, പാറനാട്ട്-മടക്കുംകാട് റോഡ്, ചിലബത്തുപടി-പേഴത്തോളിപ്പടി റോഡ്, വേളൂർ-ചക്കുമ്മൂട്ടിൽ പടി റോഡ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ സി.എം.എസ് ഗ്രൗണ്ട്-മുള്ളൻകുഴി ജലസംഭരണി റോഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ മയ്യാവ്-മൂർത്തിക്കാവ് റോഡ്, മയ്യാവ് ക്ഷേത്രപ്പടി-മൈയാവ് സെറ്റിൽമെന്റ് കോളനി റോഡ്, കോട്ട മാർക്കറ്റ്-ചൂരക്കുളഞ്ഞി റോഡ്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ മെഴുവേലി പാലം എസ്.സി കോളനി റോഡ്, ഏനാദിമംഗലം പഞ്ചായത്തിലെ കിസാൻമുക്ക് മലനട റോഡ്, മാവിള-ഇളപ്പഞ്ചായത്ത്കുളം റോഡ്, തോട്ടപ്പാലം ആലേപുറത്ത് റോഡ്, കണ്ണങ്കര-തോട്ടപ്പാലം റോഡ്, കിൻഫ്ര-തോട്ടപ്പാലം റോഡ്,
ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്ലാവിറപ്പടി-ടെമ്പിൾ റോഡ്, തറത്തോട്ടത്തിൽപ്പടി ഇടിക്കുളപ്പടി റോഡ്, നെല്ലിമുകൾ കനാൽ റോഡ്-നെല്ലിമുകൾ റോഡ്, നെല്ലിമുകൾ ചക്കിമുക്ക് റോഡ്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കുളഞ്ഞിയിൽപടി-വള്ളിവിള റോഡ്, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ തട്ടയ്ക്കാട്ട് ഏലാ-കാഞ്ഞിരവിളപ്പടി റോഡ്, പാങ്ങൽ ഏല-റോഡ്, കൊല്ലന്റയ്യത്ത് പടി സൂര്യമംഗലത്തുപടി റോഡ്, കാരിച്ചാലിൽ-ഏലപ്പാടി മുകളേത്തുപടി റോഡ്, കീറ്റൂർകുന്ന്-പുലിപ്പാറ ഏലാ റോഡ്, മേലേതിൽ ഏലാ തെക്കേടത്ത് കോളനി റോഡ്,
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാകപ്പാറ-കുളത്തുമൺ റോഡ്, കുളത്തുമൺ പോത്തുപാറ റോഡ്, കൊടുമൺ ഗ്രാമപഞ്ചായത്തിലെ-ഗ്രന്ഥശാല രണ്ടാംകുറ്റി റോഡ്, രണ്ടാംകുറ്റി-നിരപ്പിൽ ഭാഗം റോഡ്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംപള്ളിൽ-മലമുകൾ റോഡ്, എഫ്.ഡബ്ല്യു സെന്റർ പടി-കതാടേത്തുപടി റോഡ്, ചേനംപുത്തൂർ-പാണ്ടപ്ലാവ് റോഡ്, കൊച്ചുമുകൾപടി-കൊന്നത്തുപള്ളിപ്പടി റോഡ്, ചെമ്പകമുകൾപടി-മേക്കുന്നുമുകൾ പടി റോഡ്, നിരണം ഗ്രാമപഞ്ചായത്തിലെ കടപ്പിലാരിപ്പടി-മുത്തങ്കേരി പടി റോഡ്, മുണ്ടനാരി-കണ്ടങ്കടി റോഡ്, മുളമൂട്ടിൽപടി-പത്തിശ്ശേരി പടി റോഡ്, കാട്ടുനിലയം-പുള്ളിപ്പാലം-മൂപ്പരത്തി കലുങ്ക് റോഡ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ എലവനാരി - വളവനാരി റോഡ്, നമനശ്ശേരിൽ -ചേരിപേരിൽ റോഡ്, മങ്കുളങ്ങരപ്പടി ശീതലങ്ങത്ത് റോഡ്, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ മണക്കയം - അള്ളുങ്കൽ റോഡ്, റാന്നി -പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ചെറുകരേത്ത് - നീരാട്ടുകാവ് റോഡ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ അന്നപ്പാറ - മണിയാർ റോഡ്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ-ഫോറസ്റ്റ് റോഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.