എ.ഐക്ക് പുറമെ പൊലീസിന്റെ കാമറയും; വ്യാപകമായി പിഴയീടാക്കുന്നതായി പരാതി
text_fieldsപന്തളം: എ.ഐ കാമറക്ക് പുറമെ, പൊലീസിന്റെ കാമറയും. പന്തളം അടൂർ മേഖലയിൽ പൊലീസ് വ്യാപകമായി വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ ചുമത്തുന്നതായി പരാതി. എന്നാൽ, നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർക്കും പിഴ നൽകുന്നവെന്നാണ് ആക്ഷേപം.
പൊലീസ് നേരിട്ട് വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴയീടാക്കാൻ നല്കുന്ന നോട്ടീസുകളിലും ഗുരുതരപിഴവുകള്‍. എ.ഐ കാമറകളില്‍നിന്ന് വാഹന ഉടമകള്‍ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്‍ ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. ശരിയായ രേഖകളുള്ള വാഹന ഉടമകള്‍ക്കുപോലും കാലാവധി കഴിഞ്ഞെന്നും തെറ്റായദിശയില് പാര്‍ക്ക് ചെയ്തെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കാന്‍ പൊലീസ് നോട്ടീസ് അയക്കുന്നത്.
സാധാരണക്കാരില്‍നിന്ന് പണം പിഴിയാന്‍ പുതിയ മാര്‍ഗമാകുകയാണ് പൊലീസ് നടപടി. എം.സി റോഡിലും ഉപറോഡുകളിലും ഹൈവേ പൊലീസിന്റെയും അടൂർ, പന്തളം പൊലീസിന്റെയും ഇത്തരം നടപടികളിൽ ഇരയാകുന്നത് ഇരുചക്രവാഹനക്കാരാണ്.
ഒരാഴ്ചക്കുള്ളിൽ യുവാവിന് ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 500 രൂപ പിഴയടക്കാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. എന്നാൽ, ഗതാഗതനിയമങ്ങൾ പാലിച്ചാണ് ബൈക്ക് ഓടിക്കുന്നതെന്നാണ് യുവാവിന്റെ പ്രതികരണം. പൊലീസ് നിരന്തരമായി ഇരുചക്രവാഹനം ഓടിക്കുന്നവരെ വേട്ടയാടുകയാണ്.
കാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പൊലീസ് പകര്‍ത്തുന്നത്. വാഹനം നിര്‍ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോയെടുത്ത്, പിഴയടക്കാന്‍ നോട്ടീസ് അയക്കുന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ രീതി. പിഴയടക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പലരും അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.