നളിനിയുടെ ആടിന് രക്ഷകരായി പൊലീസ്
text_fieldsകുളനട: കുളനട പഞ്ചായത്തിലെ ആൽത്തറപ്പാട്ട് കോളനിയിലെ പന്നിക്കുഴി കിഴക്കേതിൽ നളിനിക്കിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം പൊലീസിനെയാണ്. പൊലീസിെൻറ സ്നേഹവും കരുതലും കരുണയും അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഭർത്താവ് മരണപ്പെട്ട അമ്പത്താറുകാരി നളിനി ഒറ്റക്കാണ് താമസം. വരുമാനമാർഗവും കൂട്ടായി ആറ് ആടുകളും.
കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കൾ നളിനിയുടെ രണ്ട് ആടുകളെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഒന്ന് അപ്പോൾതന്നെ ചത്തു. കടിയേറ്റ് ചെറിയ ആട്ടിൻകുട്ടി മൃതപ്രായാവസ്ഥയിലായി. ആട്ടിൻകുട്ടിയെ മൃഗാശുപത്രിയിലെത്തിക്കാൻ ഇവർ ബുധനാഴ്ച ഉച്ചവരെ ഒരുപാട് പേരോട് സഹായം അഭ്യർഥിച്ചു. ആരും സഹായിച്ചില്ല. അവസാനം ആരോ നൽകിയ ഇലവുംതിട്ട സി.ഐ എം. രാജേഷിെൻറ നമ്പറിൽ സഹായം അഭ്യർഥിച്ച് വിളിച്ചതോടെ കഥ മാറി. എസ്.എച്ച്.ഒ ബീറ്റ് ഓഫിസറായ അൻവർഷായെ ഇവരുടെ അവസ്ഥ അറിയിച്ചു.
ഇവിടെയെത്തിയ ബീറ്റ് ഓഫിസർ അൻവർഷാ വാഹനം എത്തിക്കുകയും ആടിനെയെടുത്ത് ഇലന്തൂരിലുള്ള വെറ്ററിനറി ഡോക്ടർ കാതറിെൻറ വീട്ടിലെത്തിച്ച് അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
ആടിെൻറ രക്ഷിക്കാൻ മൂന്നുമണിക്കൂർ നീണ്ട പ്രയത്നം വിജയിച്ച സന്തോഷത്തിലാണ് അൻവർഷായും പൊലീസ് വളൻറിയർമാരായ അജോ അച്ചൻകുഞ്ഞും അഖിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.