പോപുലര്‍ ഫിനാന്‍സ് നിക്ഷേപം മടക്കി നൽകുന്നില്ല; പരാതിയുമായി ഇടപാടുകാർ
text_fieldsപത്തനംതിട്ട: സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്‍നിര ധനകാര്യ സ്ഥാപനമായ പോപുലര്‍ ഫിനാന്‍സ് നിക്ഷേപകർക്ക് തുക മടക്കി നൽകുന്നിെല്ലന്ന പരാതികൾ പെരുകുന്നു.
സംസ്ഥാനത്തും പുറത്തുമായി 350 ഓളം ശാഖകളുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് നിക്ഷേപകരാണ് പണം മടക്കിക്കിട്ടുന്നിെല്ലന്ന പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്.
1000 കോടിയോളം രൂപയുടെ നിക്ഷേപമാണ് സ്ഥാപനത്തിലുള്ളതെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ബാധ്യത മടക്കി നല്കാന് കഴിയാതെ വന്നതോടെ നടത്തിപ്പുകാര്‍ രഹസ്യകേന്ദ്രത്തില്‍ അഭയം പ്രാപിച്ചുവെന്നും പറയെപ്പടുന്നു. കോന്നി വകയാര്‍ കേന്ദ്രമായുള്ള സാന്‍ പോപുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍ ആസ്ഥാനമായുള്ള മേരിറാണി പോപുലര്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതികളുയരുന്നത്.
കോന്നി പൊലീസ് സ്റ്റേഷനില്‍ നൂറുകണക്കിന് നിക്ഷേപകരാണ് സ്ഥാപന ഉടമകള്‍ക്കെതിരെ പരാതിയുമായി എത്തുന്നത്. മറ്റ് ബ്രാഞ്ചുകൾെക്കതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും നിരവധി പരാതികളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് മാസം തോറും നല്‍കിവന്ന പലിശ തുക കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ തങ്ങളുടെ മുതലും പലിശയും തിരികെ ആവശ്യപ്പെട്ടതോടെയാണ് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനം പ്രതിസന്ധിയിലായത്.
ബ്രാഞ്ചുകൾ പലതും ഇപ്പോൾ തുറക്കാതായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ബ്രാഞ്ച് ഓഫിസുകളുണ്ട്. പണയ സ്വര്‍ണം വീണ്ടെടുക്കാന്‍ ബ്രാഞ്ച് ഓഫിസുകളില്‍ എത്തുന്ന ഇടപാടുകാർക്ക് തങ്ങളുടെ സ്വര്‍ണം മടക്കി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
ആന്ധ്രാപ്രദേശി ചെമ്മീന്‍ കയറ്റുമതി സ്ഥാപനം, കേരളത്തില്‍ സോളാര്‍ വിതരണ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ലബോറട്ടറി അടക്കം നിരവധി പ്രോജക്ടുകള്‍ ഉടമകള്‍ തുടങ്ങിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം, നിക്ഷേപകർ ആശങ്കപ്പെടേണ്ട കാര്യമിെല്ലന്നും പണം മടക്കി നൽകുമെന്നുമാണ് പോപുലര്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ റോയി ഡാനിയേല്‍ പറയുന്നത്.
ബാങ്കിതര സ്ഥാപനം പോപുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിക്ഷേപവും വായ്പയും അടക്കം സ്ഥാപനത്തിെൻറ മുഴുവന്‍ സ്വത്തുക്കളും പുതിയ മാനേജ്മെൻറിന് കൈമാറുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് റോയി ഡാനിയേല്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.