പോപുലർ ഫിനാൻസ് ഉടമക്ക് ആന്ധ്രയിൽ 12 ഏക്കർ ഭൂമി
text_fieldsപത്തനംതിട്ട: പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിന് ആന്ധ്രയിൽ 12 ഏക്കർ ഭൂമി. തമിഴ്നാട്ടിൽ നാലിടത്ത് ഭൂമി വാങ്ങിയതിനുപുറെമയാണ് ആന്ധ്രയിലെ നിക്ഷേപം. ചെമ്മീൻ കൃഷി എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ 12 ഏക്കർ ഭൂമി വാങ്ങിയത്. വർഷങ്ങളായി സ്ഥലം ഉപയോഗിച്ചിട്ടില്ല.
തോമസ് ഡാനിയേലിെൻറ പേരിലുള്ളതടക്കം മൂന്ന് ആഡംബര കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിലൊന്ന് പൊലീസ് പത്തനംതിട്ടയിൽ എത്തിച്ചു. കേസിലെ മറ്റൊരു പ്രതി ഡോ. റിയ അന്ന തോമസിനെ അറസ്റ്റുചെയ്യാൻ പൊലീസ് ശ്രമം തുടങ്ങി.
പോപുലർ ഫിനാൻസ് ഉടമകൾക്ക് സ്വകാര്യ ആവശ്യത്തിനും ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുമായി 20 വാഹനമുണ്ട്. ഇതിൽ മൂന്നെണ്ണം ആഡംബരക്കാറുകളാണ്. സ്ഥാപനത്തിെൻറ ഭരണപരമായ ചുമതല വഹിച്ചിരുന്നവർ അടക്കം അഞ്ച് പേരെകൂടി പൊലീസ് ചോദ്യം ചെയ്തു.
ഇലക്ട്രോണിക് രേഖകളുടെ പരിശോധന സൈബർ സെൽ സംഘമാണ് നടത്തിവരുന്നത്. ആസ്ട്രേലിയ അടക്കം വിദേശരാജ്യങ്ങളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനക്ക് അടൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിെല സംഘത്തെ ചുമതലപ്പെടുത്തിയതായി എസ്.പി കെ.ജി. സൈമൺ പറഞ്ഞു.
അക്കൗണ്ട്സ് മാനേജർ, ട്രഷറി മാനേജർ, ഐ.ടി മാനേജർ, ചീഫ് അക്കൗണ്ടൻറ്, ഓഡിറ്റർ എന്നിവർക്ക് പണം തിരിമറിയിൽ പങ്കുണ്ടെന്നുവന്നാൽ പ്രതിചേർക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.