പുതുവർഷം: നെല്ലുകൊണ്ട് കേരളം വരച്ച് പ്രമാടം നേതാജി സ്കൂൾ
text_fieldsപത്തനംതിട്ട: കേരളത്തിന്റെ നെൽകൃഷി പാരമ്പര്യം പുതിയ തലമുറയെ ഓർമപ്പെടുത്താൻ നെൽവിത്തു കൊണ്ട് കേരള മാതൃക സൃഷ്ടിച്ച് പ്രമാടം നേതാജി സ്കൂൾ. നെല്ലുകൊണ്ട് 15 അടി വലിപ്പമുള്ള കേരളച്ചിത്രം വരച്ചാണ് സ്കൂൾ, കൊല്ലവർഷം 1200 നെ എതിരേറ്റത്. കാർഷിക മിനി ഗാലറിയും ഒരുക്കി. സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വഞ്ചിപ്പാട്ട് പാടിയാണ് അതിഥികളെ കുട്ടികൾ സ്വീകരിച്ചത്. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനിത്ത് .എൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക സി. ശ്രീലത അധ്യക്ഷത വഹിച്ചു. നെൽകർഷക പി. കെ തങ്കയെ ആദരിച്ചു. മാതൃ സംഗമം പ്രസിഡന്റ് യമുനാ സുഭാഷ്, മാനേജ്മെന്റ് പ്രതിനിധി അംഗങ്ങളായ ഡോ. എസ്. സുനിൽകുമാർ, ടി. ആർ സുരേഷ്, മലയാളം ക്ലബ് കോഓഡിനേറ്റർ നാടകക്കാരൻ മനോജ് സുനി, സ്റ്റാഫ് സെക്രട്ടറി കെ. ബി .ലാൽ, മലയാളം ക്ലബ് ജോയന്റ് കൺവീനർ എസ്. ബിജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.