ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുക്കം തുടങ്ങി
text_fieldsപത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് തയാറെടുപ്പ് തുടങ്ങി. വള്ളംകളി കൂടാതെ ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത് ഓണ്‍ലൈനായി അവലോകന യോഗം ചേര്‍ന്നു. കോവിഡ് കാലത്തിനുശേഷം നടക്കുന്ന വള്ളംകളിയിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽ കണ്ട് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു.
സെപ്റ്റംബർ 11നാണ് ഉത്രട്ടാതി ജലോത്സവം. പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസ്സമായുള്ള ചളി നീക്കുന്നതിെൻറ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാസംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തരമായി സംയുക്ത പരിശോധന നടത്തണമെന്ന് മന്ത്രി യോഗത്തിൽ നിര്‍ദേശിച്ചു. നദിയിലെ ശേഷിക്കുന്ന മണല്‍പുറ്റുകള്‍ ഉടന്‍ നീക്കും. കോഴഞ്ചേരി പാലംപണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങള്‍ സുഗമമായി കടന്നുപോകുന്നതിന് സൗകര്യമൊരുക്കും.
അടുത്തഘട്ട അവലോകന യോഗം ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരും. കോവിഡ് കാലത്തിനുശേഷം ഉത്സാഹത്തോടെയാണ് ജനങ്ങള്‍ വള്ളംകളിയെ കാണുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിപുലമായ രീതിയില്‍ ജലമേള നടത്താന്‍ സാധിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം റെസ്റ്റ് ഹൗസില്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്തും.
ആറന്മുളയിലും പരിസരപ്രദേശങ്ങളിലും മുടക്കംകൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കും. ജലോത്സവത്തിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കും. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. ബിനോയ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, പള്ളിയോട സേവസംഘം പ്രസിഡന്‍റ് കെ.എസ്. രാജന്‍, സെക്രട്ടറി പാർഥസാരഥി ആര്‍. പിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്‍റ് സുരേഷ് ജി.വെണ്‍പാല, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.