ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഉൽപാദനം വര്‍ധിപ്പിക്കും –മന്ത്രി സജി ചെറിയാന്
text_fieldsപത്തനംതിട്ട: ഉള്‍നാടന്‍ മത്സ്യമേഖലയില്‍ മത്സ്യം ഉൽപാദനം പരമാവധി വര്‍ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ജില്ലയിലെ പന്നിവേലിച്ചിറ ഹാച്ചറി, കവിയൂര്‍ ഐരാറ്റ് ഹാച്ചറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുകോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് 12 കോടിയിലെത്തിക്കാന്‍ സാധിക്കും. മത്സ്യ ഉൽപാദനത്തില് സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുക എന്നതാണ് ലക്ഷ്യം. നമ്മുടെ വരുമാനത്തിെൻറ 13 ശതമാനം മത്സ്യമേഖലയാണ്. ഇതില്‍ പ്രധാനമായുള്ളതും കടല്‍ മത്സ്യമാണ്.
ഉള്‍നാടന്‍ മത്സ്യമേഖലയിലെ മത്സ്യ ഉൽപാദനത്തിനാകും ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ്. ജലസമ്പത്തുള്ള പ്രദേശങ്ങളിലെല്ലാം മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്നിവേലിച്ചിറ ഹാച്ചറിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഒപ്പമുണ്ടായിരുന്ന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ,
ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ആര്.അജയകുമാര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, വൈസ് പ്രസിഡൻറ് ടി. പ്രതീപ് കുമാര്‍, വാര്‍ഡ് മെംബര്‍ ബിജിലി പി. ഈശോ, ഫിഷറീസ് ജോയൻറ് ഡയറക്ടര്‍മാരായ ഇഗ്നേഷ്യസ് മാന്‍ഡ്രോ, ശ്രീകണ്ഠന്, കെ.എസ്.സി.എ.ഡി.സി സി.ഇ.ഒ ഷെയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജില്ല ഓഫിസര്‍ പി. ശ്രീകുമാര്‍, പോളച്ചിറ ഫിഷറീസ് അസി. ഡയറക്ടര്‍ ജാസ്മിന് കെ.ജോസ്, മുന്‍ എം.എല്‍.എ കെ.സി. രാജഗോപാൽ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.