പത്തനംതിട്ടയിൽ പൊതുജനാരോഗ്യവിഭാഗം ജീവനക്കാർ നിസ്സഹകരണ സമരത്തിൽ; കോവിഡ് പ്രതിരോധം താളംതെറ്റുന്നു
text_fieldsപത്തനംതിട്ട: ശമ്പള പരിഷ്കരണത്തിൽ തഴെഞ്ഞന്നാരോപിച്ച് പൊതുജനാരോഗ്യവിഭാഗം ജീവനക്കാർ നിസ്സഹകരണ സമരത്തിലായതോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ താളംതെറ്റുന്നു. രോഗവ്യാപനകാലത്ത് അവധിപോലും എടുക്കാതെ ജോലിചെയ്തവര്‍ ഇപ്പോള്‍ ചട്ടപ്പടി ജോലി മാത്രമാണ് ചെയ്യുന്നത്. പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തിലെ ജീവനക്കാരാണ് സമരരംഗത്തുള്ളത്.
മെല്ലെേപ്പാക്കിന് പുറമെ ആരോഗ്യവകുപ്പിെൻറ എല്ലാ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളും ഇവർ ബഹിഷ്കരിക്കുകയാണ്. നേരത്തേ രണ്ടുദിവസം കൂട്ട അവധിയെടുത്ത് പ്രത്യക്ഷസമരം നടത്തിെയങ്കിലും ഇവരുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതെ തുടര്‍ന്നാണ് മെല്ലെപ്പോക്ക് സമരം തുടങ്ങിയത്.
ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ കോവിഡ് പോരാളികള്‍ എന്ന പട്ടികയിൽനിന്ന് ഒഴിവാക്കിയാണ് ശമ്പള കമീഷന് ശിപാര്‍ശ സർക്കാർ അംഗീകരിച്ചത്. അതേസമയം, രോഗികളുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യമില്ലാത്ത മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവരെ കോവിഡ് പോരാളികളായി പരിഗണിച്ച് ഉയര്‍ന്ന സ്കെയില്‍ അനുവദിച്ചു.
സമാന തസ്തികയില്‍ പണിയെടുക്കുന്നവരും രോഗികളുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരുന്നവരുമായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വിഭാഗത്തിന് താഴ്ന്ന സ്കെയിലാണ് അനുവദിച്ചത്. ഇതിനുകാരണമായി പറയുന്നത് പാരാമെഡിക്കല്‍ വിഭാഗം അല്ല എന്നാണ്.
മറ്റുള്ളവർക്ക് ഉയര്‍ന്ന സ്കെയില്‍ നല്‍കിയത് കോവിഡ് പോരാളികള്‍ എന്ന പദവിയിൽപെടുത്തിയാണ്. സമാന സ്കെയില്‍ ഉണ്ടായിരുന്ന ഒരേ സ്ഥാപനത്തിലെ ജീവനക്കാരോട് അവര്‍ ചെയ്ത ജോലി അംഗീകരിക്കാതെ ശമ്പളവർധനയിൽ അവഗണിച്ചതിലാണ് പ്രതിഷേധം.
ലോക്ഡൗൺ സമയത്ത് ആളുകള്‍ ഭയന്ന് വീടുവിട്ടിറങ്ങാതിരുന്നപ്പോഴും എല്ലാ ഓഫിസുകളും അടച്ചപ്പോഴും ജോലിക്കിറങ്ങിയവരാണ് തങ്ങള്‍ എന്നാണ് ഇവർ പറയുന്നത്.
കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍, അവരെ കൃത്യസമയത്ത് ടെസ്റ്റിന് അയക്കല്‍, രോഗികളെ കോവിഡ് സെൻററുകളിലേക്ക് മാറ്റല്‍, പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കല്‍, പരാതിപരിഹരിക്കല്, ആശ്വാസവാക്കിനായി വിളിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും പോസിറ്റിവ് എനര്‍ജിയും നല്‍കുംവിധം സാന്ത്വനിപ്പിക്കല്‍, റിസൽട്ട് അറിയിക്കല്‍, രോഗിയെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും നിരീക്ഷിക്കല്‍ തുടങ്ങിയ ജോലി ഡ്യൂട്ടി സമയം നോക്കാതെ ചെയ്തിരുന്നു.
ഇപ്പോള്‍ ഇവര്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെ മാത്രമേ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നുള്ളൂ. അതിനാൽ പല പ്രധാന സൂം മീറ്റിങ്ങുകളുടെയും അറിയിപ്പ് യഥാസമയം ലഭിക്കുന്നുമില്ല, പങ്കെടുക്കുന്നുമില്ല. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിലും തടസ്സം നേരിടുന്നു. മുമ്പ് രാത്രി വീട്ടില്‍ ഇരുന്നും ഡേറ്റ എന്‍ട്രി ചെയ്ത് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതും ഇപ്പോള്‍ നടക്കുന്നില്ല.
നേരത്തേ ഫോണ്‍ സന്ദേശം വഴി ലഭിച്ചിരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചടുലമായി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ ഉത്തരവുകൾ കൈയിൽ ലഭിച്ചാലെ പ്രവർത്തിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. വാട്സ്ആപ് ബഹിഷ്കരണം മൂലം പല നിർദേശങ്ങളും യഥാസമയം ഫീല്‍ഡ് വിഭാഗം ജീവനക്കാരിലേക്ക് എത്തിക്കാന്‍ മേലധികാരികള്‍ക്ക് സാധിക്കുന്നില്ല. ധനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഹെല്‍ത്ത് സെക്രട്ടറിക്കും ഡി.എച്ച്.എസിനും നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു പരിഗണനയും നല്‍കിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.