വഴിയിടവും പ്രഹസനമായി അത്തിക്കയത്ത് ‘ശങ്ക’ തീർക്കാൻ വഴിയില്ല
text_fieldsവടശ്ശേരിക്കര: നാറാണംമൂഴി പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമായ അത്തിക്കയത്ത് ശുചിമുറികൾ ഇല്ലാത്തത് ജനത്തെ വലക്കുന്നു.
ദിനംപ്രതി നൂറുകണക്കിന് ആൾക്കാർ വന്നുപോകുന്ന പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും ചന്തയും ബസ്സ്റ്റാൻഡും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ഇടമാണ് അത്തിക്കയം. സ്റ്റാൻഡിനു സമീപം സൗകര്യം പരിമിതമാണെങ്കിലും നാട്ടുകാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പഞ്ചായത്തുവക ശൗചാലയം പ്രവർത്തിച്ചിരുന്നു.
ഇതിനു സമീപം ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ആൾക്കായിരുന്നു ശൗചാലയത്തിന്റെ പണപ്പിരിവും മേൽനോട്ടവും. ഇദ്ദേഹം ഒന്നര വർഷം മുമ്പ് മരണപ്പെട്ടതോടെ പഞ്ചായത്ത് ശൗചാലയം എന്നെന്നേക്കുമായി പൂട്ടിയിട്ടു.
സർക്കാർ ഫണ്ട് ചെലവഴിച്ചതായി കണക്കുണ്ടാക്കി ഈ ശൗചാലയത്തിനു സമീപം വഴിയിടം എന്ന ഒരു ബോർഡ് സ്ഥാപിച്ചതല്ലാതെ നാട്ടുകാർക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.