യൂത്ത് കോൺഗ്രസിൽ ശുദ്ധികലശം; പത്തനംതിട്ടയിൽ 15 മണ്ഡലം പ്രസിഡൻറുമാർ പുറത്ത്
text_fieldsപത്തനംതിട്ട: സ്ഥാനം അലങ്കാരമാക്കിയ നേതാക്കൾക്കെതിരെ നടപടിയുമായി യൂത്ത് കോൺഗ്രസ്. പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരെ നീക്കി. ഇവർ നേതൃത്വം നൽകിയ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പെങ്കടുത്ത യൂത്ത് കോൺഗ്രസ് ജില്ല നേതൃസംഗമത്തിലാണ് തീരുമാനം.
ഒന്നര വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് നടപടി. സംഘടനപ്രവർത്തനത്തിലെ വീഴ്ചക്കുപുറമെ തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇവർ സജീവമായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മണ്ഡലം കമ്മിറ്റികേളാട് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരുന്നു. ഈ കമ്മിറ്റികളുടെ പ്രസിഡൻറുമാരാരും ശനിയാഴ്ചത്തെ േനതൃസംഗമത്തിന് എത്തിയതുമില്ല. ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ മത്സരിച്ച അടൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭാരവാഹിത്വം നേടിയശേഷം പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസിലെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.