പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്: 15 മുതല്‍ 20വരെ
text_fieldsപത്തനംതിട്ട: നഗരസഭയില്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഈ മാസം 15, 16, 17, 19, 20 തീയതികളില്‍ നടത്തും. കുത്തിവെപ്പിന് 15 രൂപ ഫീസ് ഉണ്ടായിരിക്കും. നഗരസഭ പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തുനായ്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി ലൈസന്‍സ് എടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
തീയതി, സമയം, സ്ഥലം ക്രമത്തില്‍
15ന് രാവിലെ ഒമ്പതിന് വാളുവെട്ടുംപാറ, 10ന് വഞ്ചിപൊയ്ക, 11ന് തോണിക്കുഴി, 12ന് പെരിങ്ങമല, രണ്ടിന് മുണ്ടുകോട്ടക്കല്‍, മൂന്നിന് ശാരദാമഠം.
16ന് രാവിലെ ഒമ്പതിന് പൂവന്‍പാറ ക്ഷേത്രം, 10ന് വല്യയന്തി, 11ന് കൈരളീപുരം, 12ന് അഞ്ചക്കാല, രണ്ടിന് ആനപ്പാറ, മൂന്നിന് കുമ്പഴ പാറമട.
17ന് രാവിലെ ഒമ്പതിന് ഐ.ടി.സി പടി അംഗന്‍വാടി, 10ന് തുണ്ടമണ്‍കര, 11ന് കുമ്പഴ മാര്‍ക്കറ്റ്, 12ന് കുമ്പഴക്കുഴി, രണ്ടിന് പ്ലാവേലി സ്‌കൂള്‍, മൂന്നിന് പരുത്യാനിക്കില്‍.
19ന് രാവിലെ ഒമ്പതിന് മൈലാടുംപാറ, 10ന് എൻജിനീയറിങ് കോളജ്, 11ന് വൈ.എം.സി.എ ജങ്ഷൻ വാര്‍ഡ് രണ്ട്, 12ന് നന്നുവക്കാട്, രണ്ടിന് ഡോക്ടേഴ്‌സ് ലെയ്ന്‍, മൂന്നിന് കരിമ്പനാക്കുഴി.
20ന് രാവിലെ ഒമ്പതിന് താഴെവെട്ടിപ്പുറം ഇടത്താവളം. 10ന് വലഞ്ചുഴി, 11ന് കല്ലറക്കടവ്, 12ന് അഴൂര്‍, രണ്ടിന് അമ്മിണി മുക്ക്, മൂന്നിന് കൊടുന്തറ.
ഇതുകൂടാതെ ബുധന്‍, ശനി ദിവസങ്ങളില്‍ എട്ട് മുതല്‍ 11വരെ ജില്ല വെറ്ററിനറി കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് സൗകര്യം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.