മരണയോട്ടത്തിൽ ബസുകൾ
text_fieldsപന്തളം: ബസുകൾ തമ്മിലുമുള്ള മത്സരയോട്ടം ജനത്തിന്റെ ജീവന് ഭീഷണിയാകുന്നു. മത്സരിച്ചോടാൻ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഒട്ടും പിന്നിലല്ല. കഴിഞ്ഞദിവസം പന്തളം മെഡിക്കൽ മിഷൻ ജങ്ഷന് സമീപം പിന്നാലെ വന്ന ബസിനെ കടത്തിവിടാതിരിക്കാൻ റോഡിന്റെ മധ്യഭാഗത്ത് ബസ് നിർത്തി ആളുകളെ കയറ്റുന്ന രംഗവും ഉണ്ടായി. പന്തളം മാവേലിക്കര റോഡിൽ കടക്കാട് ജങ്ഷന് സമീപം നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന സ്വകാര്യ ബസ് കാറിനും ബൈക്കിലും ഇടിച്ച് അപകടമുണ്ടായി.
അമിതവേഗവും മത്സരഓട്ടവും മൂലം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരവധി വലുതും ചെറുതുമായ വാഹനാപകടങ്ങൾ ഉണ്ടായിയിട്ടുണ്ട്. പന്തളം മാവേലിക്കര റോഡിലും മത്സരയോട്ടത്തിന് കുറവുമില്ല. ബസുകളുടെ വേഗത നിയന്ത്രിക്കാനുള്ള വേഗപ്പൂട്ടുകൾ ഇപ്പോൾ ഉപേക്ഷിച്ച അവസ്ഥയിലാണ്. ഏറ്റവും കൂടുതൽ മത്സരയോട്ടം നടക്കുന്നത് പന്തളം- പത്തനംതിട്ട റോഡിലാണ്. ഇവിടെ കെ.എസ്.ആർ.ടി.സി ബസും സർവിസ് നടത്തുന്നതാണ് പ്രധാന കാരണം. അപകടങ്ങളും കൂടുതലാണ്. ബസുകളുടെ മത്സര ഓട്ടത്തിനിടയിൽ എല്ലായ്പ്പോഴും ഇരകളാകുന്നത് സാധാരണക്കാരാണ്. വളരെ ശ്രദ്ധിച്ച് വാഹനം ഓടിക്കുന്നവർപോലും അപകടത്തിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.