ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ മിന്നല്‍ പരിശോധന ഒന്ന് മുതല്‍
text_fieldsപത്തനംതിട്ട: ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപാന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വിൽപന നടത്തുക, എം.ആര്‍.പിയെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും.
സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധനയും ഉണ്ടാവും. പരാതി സ്വീകരിക്കാൻ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അതതു താലൂക്കുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, ഫ്ലൈയിങ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്നിവരെയോ കണ്‍ട്രോളര്‍ റൂം നമ്പറിലോ അറിയിക്കാം.
പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍
കോഴഞ്ചേരി താലൂക്ക് (8281 698 030), റാന്നി താലൂക്ക്: 8281 698 033, അടൂര്‍ താലൂക്ക്: (8281 698 031), മല്ലപ്പള്ളി താലൂക്ക് (8281 698 034), തിരുവല്ല താലൂക്ക് (8281 698 032), കോന്നി താലൂക്ക് (9400 064 083), ഫ്ലൈയിങ് സ്‌ക്വാഡ്: (9188 525 703), ഡെപ്യൂട്ടി കണ്‍ട്രോളര്‍ (8281 698 029), കണ്‍ട്രോളര്‍ റൂം (0468 2 341 213).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.