Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെട്രോൾ തീർന്നു;...

പെട്രോൾ തീർന്നു; സ്​കൂട്ടർ ഉപേക്ഷിച്ച്​ കള്ളൻ കടന്നു

text_fields
bookmark_border
പെട്രോൾ തീർന്നു; സ്​കൂട്ടർ ഉപേക്ഷിച്ച്​ കള്ളൻ കടന്നു
cancel
camera_alt

representative image

പ​ത്ത​നം​തി​ട്ട: ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച സ്കൂ​ട്ട​റു​മാ​യി പോ​കു​ന്ന​തി​നി​ടെ പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വ​ഴി​വ​ക്കി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച് മോ​ഷ്​​ടാ​വ് ഓ​ടി​മ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ​ര​യോ​ടെ വാ​ഴ​മു​ട്ട​ത്താ​ണ് സം​ഭ​വം. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് കി​ട​ങ്ങി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ൻ ബേ​ബി​യു​ടെ സ്കൂ​ട്ട​റാ​ണ് കോ​ള​ജ് റോ​ഡി​ലെ എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ന് മു​ന്നി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ​ത്.

പ​ണം എ​ടു​ക്കാ​ൻ ഷൈ​ൻ എ.​ടി.​എ​മ്മി​ൽ ക​യ​റി​യ​പ്പോ​ൾ മോ​ഷ്​​ടാ​വ് സ്കൂ​ട്ട​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ടൂ​ർ-​വാ​ഴ​മു​ട്ടം-​താ​ഴൂ​ർ​ക്ക​ട​വ് റൂ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. താ​ഴൂ​ർ​ക്ക​ട​വ് അ​മ്പ​ലം ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ചെ​ന്ന​പ്പോ​ഴാ​ണ് പെ​ട്രോ​ൾ തീ​ർ​െ​ന്ന​ന്ന് മോ​ഷ്​​ടാ​വി​ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി.

അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ ഹെ​ൽ​മ​റ്റും ധ​രി​ച്ച് വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ ബ​ഹ​ളം കൂ​ട്ടി. ഇ​തോ​ടെ ഇ​യാ​ൾ ഹെ​ൽ​മ​റ്റും സ്കൂ​ട്ട​റും ഉ​പേ​ക്ഷി​ച്ച് വീ​ടി​െൻറ അ​ടു​ക്ക​ള​യി​ൽ ക​യ​റി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്കൂ​ട്ട​ർ ടൗ​ണി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

ഇ​തി​ന​കം ഷൈ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​റു​ത്തു​മെ​ലി​ഞ്ഞ ആ​ളാ​ണ് മോ​ഷ്​​ടാ​വ്. കൈ​ലി ആ​യി​രു​ന്നു വേ​ഷം. ​ൈക​യി​ൽ ഒ​രു​ക​വ​റും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamtittaBIke Theft
News Summary - Ran out of petrol; thief abandoned scooter
Next Story